യുവാവിനെ കെട്ടിയിട്ട് മർദ്ദനം, തടഞ്ഞ സഹോദരനെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിൽ പ്രതികൾ അറസ്സിൽ

Spread the love

 

കൊല്ലം: ചടയമംഗലത്ത് യുവാവിനെ കെട്ടിയിട്ട് മർദിക്കുകയും തടയാൻ പോയ സഹോദരനെ കുത്തി കൊല്ലാൻ ശ്രമിച്ച കേസിലെ രണ്ട് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു.

video
play-sharp-fill

ഇളമാട് അമ്പലംമുക്ക് സ്വദേശികളായ രണ്ട് പ്രതികളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരുടെയും പേര് സതീശൻ എന്നാണ്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു ആക്രമണം നടന്നത്.

പ്രതികളിൽ ഒരാളുടെ ഒട്ടോറിക്ഷയിൽ ശ്രീക്കുട്ടന്റെ  വാഹനം തട്ടിയതിനെ തുടർന്നാണ് വഴക്ക് ആരംഭിച്ചത്. ഇരുവരും ചേർന്ന്. ശ്രീക്കുട്ടനെ അടിക്കുകയും കെട്ടിയിട്ട് മർദിക്കുകയും ചെയ്തു. ഇത് അറിഞ്ഞ് വന്ന ശ്രീക്കുട്ടന്റെ സഹോദരൻ തടയാൻ ശ്രമിക്കവേ, പ്രതികൾ സഹോദരനെ കത്തി ഉപയോഗിച്ച് നെഞ്ചിൽ കുത്തുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീക്കുട്ടനെ കൊല്ലുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.    സംഭവത്തെ തുടർന്ന്  ചടയമംഗലം സിഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സഹോദരങ്ങളെ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശൂശ്രഷയ്ക്ക് വിധേയമാക്കി. പിന്നാലെ പ്രതികളെ പിടികൂടുകയും ചെയ്തു. പിടിയിലായവരില്‍ ഒരാള്‍ വധശ്രമം ഉള്‍പ്പെടെ നാല് കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കിയതിനു ശേഷം പ്രതികളെ റിമാൻഡ് ചെയ്തു.