
പത്തനംതിട്ട : പത്തനംതിട്ട കണമലയിൽ കാട്ടാനയുടെ ആക്രമത്തിൽ യുവാവ് മരിച്ചതിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കണമല ഫോറസ്റ്റേഷന് മുമ്പിൽ പത്തനംതിട്ട യുഡിഎഫ് സ്ഥാനാർത്ഥി ആൻഡ് ആൻറണി നേതൃത്വത്തിൽ കുത്തിയിരിപ്പ് സമരം തുടരുന്നു.
നൂറുകണക്കിന് ആളുകളാണ് സ്ഥാനാർത്ഥിയെ പിന്തുടർന്നുകൊണ്ട് ഈ സമരത്തിൽ എത്തിച്ചേർന്നിരിക്കുന്നത്.അനുയോജ്യമായ നടപടി സ്വീകരിക്കാതെ തലസ്ഥാനത്തുനിന്ന് മാറുകയില്ല എന്നാണ് സ്ഥാനാർത്ഥിയുടെ നിലപാട്.
ജനങ്ങളെ ഒഴിപ്പിക്കാൻ നോക്കുന്ന പോലീസും ജനങ്ങൾ തമ്മിൽ ചെറിയ രീതിയിൽ സംഘർഷത്തിലേക്ക് കടക്കുകയും ചെയ്തിട്ടുണ്ട്.എന്തുതന്നെ വന്നാലും തങ്ങളുടെ ആവശ്യം നിറവേറാതെ ഇവിടുന്ന് പോവുകയില്ല എന്നാണ് ജനങ്ങളുടെ അഭിപ്രായം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫോറസ്റ്റേഷനിലെ അധികൃതരുടെ അനാസ്ഥയും .ഉത്തരവാദിത്തമില്ലായ്മയും കാരണം ഇനിയൊരു ജീവൻ പോകുവാൻ താങ്കൾ അനുവദിക്കില്ലെന്നാണ് ജനങ്ങൾ പറയുന്നത്.കഴിഞ്ഞ ദിവസമായിരുന്നു പത്തനംതിട്ട കണമലയിൽ കാട്ടാന ആക്രമണത്തിൽ ബിജു എന്ന് പേരുള്ള യുവാവ് മരിച്ചത്.