മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയെടുത്തതായി പരാതി

Spread the love

മലപ്പുറം : ആലങ്കോട് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായി പരാതി. ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷന്‍ ആണ് തട്ടിയത്.

അബ്ദുള്ള മരിച്ചത് 2019 ഡിസംബര്‍ 17 ന്. 2020 സെപ്റ്റംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിയതായിട്ടുള്ള വിവരാവകാശ രേഖ പുറത്തു വന്നു.

2019 ഒക്ടോബര്‍ മുതല്‍ പെന്‍ഷന് വീട്ടില്‍ ലഭിച്ചിട്ടില്ലെന്ന് മരിച്ച അബ്ദുള്ളയുടെ കുടുംബം വ്യക്തമാക്കി. നടപടി ആവശ്യപ്പെട്ടു കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group