ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ആപ്പിത്തറ യൂണിറ്റ് രൂപീകരിച്ചു
കുമരകം : ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ആപ്പിത്തറ യൂണിറ്റ് രൂപീകരിച്ചു,
മൈലക്കാട് അനീഷ് എം.വിയുടെ വസതിയിൽ ചേർന്ന യൂണിറ്റ് രൂപീകരണ യോഗം കുമരകം നോർത്ത് മേഖല സെക്രട്ടറി എസ്.ഡി പ്രേംജി ഉദ്ഘാടനം ചെയ്തു.
വി.എൻ ദാസ് അധ്യക്ഷത വഹിച്ച യോഗത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി സജീവ് പി.കെ, യൂണിയൻ ഭാരവാഹികളായ അനീഷ് എം.വി, രാജീ പ്രശാന്ത് എന്നിവർ സംസാരിച്ചു
. യൂണിറ്റ് ഭാരവാഹികളായി രാജി പ്രശാന്ത് (പ്രസിഡണ്ട്), പ്രമോദ് കെ.റ്റി (വൈസ് പ്രസിഡണ്ട് ), അനീഷ് എം.വി (സെക്രട്ടറി), ശരത്ത് ബൈജു (ജോ:സെക്രട്ടറി), സുമേഷ് പി.എം (ട്രഷറർ), ബിജി ബിനീഷ് ബ്രിഷ്നേവ്, അനൂപ് എം.വി (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0