മോദിയും രാഹുലും പ്രിയങ്കയുമടക്കം പ്രേമുഖ ദേശിയ നേതാക്കളുടെ വരവും കാത്ത് കോട്ടയം.

മോദിയും രാഹുലും പ്രിയങ്കയുമടക്കം പ്രേമുഖ ദേശിയ നേതാക്കളുടെ വരവും കാത്ത് കോട്ടയം.

കോട്ടയം : ലോകസഭ ഇലക്ഷൻ പ്രചരണത്തോടനുബന്ധിച്ച് ഇന്ത്യയിലെ പ്രമുഖ രാഷ്ട്രീയ മുഖങ്ങൾ മണ്ഡലത്തിലേക്കെത്തുമെന്നാണ് അറിയിപ്പ്.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്ത കേരള സന്ദർശനത്തിൽ കോട്ടയത്ത് എത്താൻ സാധ്യത കൂടുതലാണ്. നരേന്ദ്ര മോദിയോടൊപ്പം കേന്ദ്ര അഭ്യന്ത്രര മന്ത്രി അമിത് ഷാ ,ധനമന്ത്രി നിർമല സീതാരാമൻ തുടങ്ങി ഒട്ടേറെ കേന്ദ്ര നേതാക്കൾ എൻ ഡി എ യുടെ ഇലക്ഷൻ പ്രചാരണത്തിനായി എത്തുന്നതാണ്.

യൂ ഡി എഫിനായി രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തുമെന്നാണ് സൂചന.സിറ്റിംഗ് എം പി ആയ തോമസ് ചാഴിക്കാടൻ ഇത്തവണ എൽ ഡി എഫിന്റെ ബാനറിൽ മത്സരിക്കുമ്പോൾ മറ്റു രണ്ടു പാർട്ടിയും കേന്ദ്ര നേതാക്കളെ കളത്തിൽ ഇറക്കി ശക്തി കാണിക്കാനാണ് ശ്രമിക്കുന്നത്.

ബി ഡി ജെ എസ് സംസ്ഥാന അദ്ധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി എൻ ഡി എ സ്ഥാനാർഥിയായത് മണ്ഡലത്തിന്റെ പ്രത്യേകത കൂട്ടുന്നു.കാരണം എസ് എൻ ഡി പി വോട്ടുകൾക്ക് വളരെ പ്രാധാന്യം ഉള്ള മണ്ഡലമാണ് കോട്ടയം എന്നുള്ളത് തന്നെയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group