ഇൻസ്റ്റഗ്രാം വഴി പരിചയം, ആളില്ലാത്ത സമയം പെൺ‍കുട്ടികളെ വീട്ടിൽ കയറി പീഡിപ്പിച്ചു ; സുഹൃത്തുക്കൾ പിടിയിൽ

Spread the love

ഇൻസ്റ്റഗ്രാം വഴി പെണ്‍കുട്ടികളുമായി സൗഹൃദം സ്ഥാപിച്ച്‌ ആളില്ലാത്ത സമയം വീട്ടില്‍ കയറി ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സുഹൃത്തുക്കള്‍ അറസ്റ്റില്‍. കൊല്ലം സ്വദേശികളായ സംഭ്രമം മണലുവിള വീട്ടില്‍ മുഹമ്മദ് ഹാർഷിക് (19), വട്ടത്താമര കുന്നില്‍ വീട്ടില്‍ ബി.എസ്. അരുണ്‍ (19) എന്നിവരാണ് പിടിയിലായത്.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട സുഹൃത്തുക്കളായ പെണ്‍കുട്ടികളുമായി അടുപ്പം സ്ഥാപിച്ച പ്രതികള്‍ ഇവരില്‍ ഒരാളുടെ വീട്ടില്‍ ആളില്ലാതിരുന്ന സമയത്തെത്തുകയും പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

തിരികെ പോകുന്നത് കണ്ട് സംശയം തോന്നിയ ആ വീട്ടിലെ ഗൃഹനാഥ നാട്ടുകാരുടെ സഹായത്തോടെ ഇവരെ തടഞ്ഞുവെച്ച്‌ പൊലീസില്‍ അറിയിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group