പേഴ്സണൽ ലോണുകൾ ; നിരവധി ഗുണങ്ങളുണ്ട് അതിനൊപ്പം ദോഷങ്ങളുമുണ്ട് ; അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

പ്രതീക്ഷിതമായ ഒരു മെഡിക്കൽ എമർജൻസി ആയാലും  മറ്റെന്തെങ്കിലും അടിയന്തര ആവശ്യമാണെങ്കിലും ഉടനടിയുള്ള പണത്തിന്റെ ആവശ്യം വലിയൊരു വെല്ലുവിളിയാണ്. ഇതിനുള്ള പ്രധാനപ്പെട്ട  ഒരു പോംവഴിയാണ് പേഴ്സണൽ  ലോണുകൾ. പേഴ്സണൽ  ലോണുകൾക്ക്  നിരവധി ഗുണങ്ങളുണ്ട് ദോഷങ്ങളുമുണ്ട്. അവ എന്തൊക്കയെന്ന് പരിശോധിക്കാം

ഈടില്ല: വാഹന വായ്പകൾ പോലുള്ള ചില വായ്പകളിൽ നിന്ന് വ്യത്യസ്തമായി, വായ്പ ലഭിക്കുന്നതിന് ഈട്  നൽകേണ്ട ആവശ്യമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വൈവിധ്യമാർന്ന ഉപയോഗം: കടം തിരിച്ചടക്കൽ, അപ്രതീക്ഷിത ചെലവുകൾ പരിഹരിക്കൽ, വീടിന്റെ അറ്റകുറ്റപ്പണി, എന്നിവയുൾപ്പെടെയുള്ള ഏതൊരു വ്യക്തിഗത ചെലവുകൾക്കും ഈ തുക ഉപയോഗിക്കാനാകും.

സ്ഥിരമായ പലിശ നിരക്ക്: വായ്പയുടെ മുഴുവൻ കാലയളവിലും പലിശ നിരക്ക് സ്ഥിരമായി തുടരുന്നു, ഇത് കുടുംബ ബജറ്റ് തയാറാക്കുന്നതിന് അനുകൂലമാണ്.

ലോൺ കാലാവധി: സാധാരണ തിരിച്ചടവ് നിബന്ധനകൾ ഒന്ന് മുതൽ ഏഴ് വർഷം വരെയാണ്.

പരിമിതമായ പേപ്പർ വർക്ക്: മറ്റ് ലോൺ തരങ്ങളിൽ നിന്ന് വ്യത്യസ്തമായി, വ്യക്തിഗത വായ്പകൾക്കുള്ള അപേക്ഷയ്ക്ക് അധിക പേപ്പർ ജോലികൾ വരുന്നില്ല

പേഴ്സണൽ  ലോണിലെ വെല്ലുവിളികൾ

വർധിച്ച പലിശനിരക്ക്:   ഈട് ഇല്ലാത്ത വായ്പ ആയതിനാൽ   മറ്റ്  സുരക്ഷിത വായ്പകളുമായി താരതമ്യപ്പെടുത്തുമ്പോൾ വ്യക്തിഗത വായ്പകൾക്ക് പൊതുവെ ഉയർന്ന പലിശനിരക്ക് ഈടാക്കും

കർശനമായ യോഗ്യതാ മാനദണ്ഡങ്ങൾ: വ്യക്തിഗത ലോണുകളിൽ സാധാരണയായി ഏറ്റവും കുറഞ്ഞ പേപ്പർ ജോലികൾ ആണെങ്കിലും ഈടില്ലാതെ വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യത ലഘൂകരിക്കുന്നതിന് കടം കൊടുക്കുന്നവർ നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറിലും വരുമാനത്തിലും കർശനമായ നിബന്ധനകൾ ഏർപ്പെടുത്തിയേക്കാം.