റെയില്‍വേയില്‍ 9000 ടെക്നീഷ്യൻ ഒഴിവുകള്‍ ; ഏപ്രില്‍ എട്ടുവരെ അപേക്ഷിക്കാം
സ്വന്തം ലേഖകൻ
ഇന്ത്യൻ റെയില്‍വേയില്‍ ടെക്നീഷ്യൻ ഒഴിവുകളിലേക്ക് അപേക്ഷ മാർച്ച് മുതല്‍ സമർപ്പിക്കാം. 9000 ഒഴിവിലേക്കാണ് വിജ്ഞാപനം.
ടെക്നീഷ്യൻ ഗ്രേഡ്-ക തസ്തികയില്‍ 1100 ഒഴിവും ടെക്നീഷ്യൻ ഗ്രേഡ്-കകക തസ്തികയില്‍ 7900 ഒഴിവുമാണുള്ളത്. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ നടത്തിയാവും തിരഞ്ഞെടുപ്പ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായം: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില്‍ 18-36, ടെക്നീഷ്യൻ ഗ്രേഡ്-III തസ്തികയില്‍ 18-33. പ്രായപരിധി 01..07.2024 അടിസ്ഥാനമാക്കിയാണ് കണക്കാക്കുക. യോഗ്യത, ഉയർന്ന പ്രായപരിധിയിലെ ഇളവുകള്‍ തുടങ്ങിയ കൂടുതല്‍ വിവരങ്ങള്‍ വിജ്ഞാപനത്തില്‍ ലഭിക്കും. യോഗ്യതാപരീക്ഷയുടെ ഫലം കാത്തിരിക്കുന്നവർ അപേക്ഷിക്കാൻ അർഹരല്ല.
ശമ്ബളസ്കെയില്‍: ടെക്നീഷ്യൻ ഗ്രേഡ്-I തസ്തികയില്‍ ലെവല്‍-5, ടെക്നീഷ്യൻ ഗ്രേഡ്-II തസ്തികയില്‍ ലെവല്‍-2. പരീക്ഷാഫീസ്: വനിതകള്‍ക്കും എസ്.സി, എസ്.ടി, വിഭാഗക്കാർക്കും മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്കും സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്നവർക്കും (ഇ.ബി.സി.) ട്രാൻസ്ജെന്റേഴ്സിനും 250 രൂപയും (പരീക്ഷയ്ക്ക് ഹാജരായാല്‍ ഈ തുക മടക്കിനല്‍കും) മറ്റുള്ളവർക്ക് 500 രൂപയും (പരീക്ഷയ്ക്ക് ഹാജരായാല്‍ 400 രൂപ മടക്കിനല്‍കും) ആണ് പരീക്ഷാഫീസ്.
21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡുകളിലായാണ് (ആർ.ആർ.ബി) വിജ്ഞാപനം പ്രസിദ്ധീകരിക്കുക. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം ആർ.ആർ.ബി. വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കും. തിരുവനന്തപുരം ആർ.ആർ.ബിയുടെ വെബ്സൈറ്റ്: https://www.rrbthiruvananthapuram.gov.in. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഏപ്രില്‍ എട്ടുവരെ അപേക്ഷിക്കാം.