video
play-sharp-fill

വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം; വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രം ബാക്കിനിൽക്കേയാണ് അന്ത്യം

വാഹനാപകടത്തില്‍ യുവതിക്ക് ദാരുണാന്ത്യം; വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രം ബാക്കിനിൽക്കേയാണ് അന്ത്യം

Spread the love

സ്വന്തം ലേഖകൻ

ആലപ്പുഴ: വിവാഹനിശ്ചയത്തിന് രണ്ടു മാസം മാത്രം ബാക്കിനിൽക്കേ യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇൻഫോ പാർക്ക് ഉദ്യോഗസ്ഥ കിടങ്ങറ മുണ്ടുചിറ വീട്ടിൽ പാർവതി ജഗദീഷ് (27) ആണ് വാഹനാപകടത്തിൽ മരിച്ചത്. ദേശീയപാതയിൽ പാതിരപ്പള്ളിയിൽ സ്കൂട്ടറിൽ കെ.എസ്.ആർ.ടി.സി. ബസ് ഇടിക്കുകയായിരുന്നു. മെയ് 20 നായിരുന്നു പാർവതിയുടെ വിവാഹനിശ്ചയം നടത്താനിരുന്നത്.

കൊച്ചിയിൽനിന്ന് വീട്ടിലേക്ക് വരും വഴി റോഡ്പണി നടക്കുന്ന ഭാ​ഗത്തുവച്ച് കെ.എസ്.ആർ.ടി.സി. ബസ് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഉടനെ ആലപ്പുഴ ജനറൽ ആശുപത്രിയിലെത്തിച്ചു. പരിക്ക് ​ഗുരുതരമായിരുന്നതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റിയെങ്കിലും വൈകുന്നേരം മരണം സംഭവിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വെളിയനാട് സർവീസ് സഹകരണബാങ്ക് മുൻ പ്രസിഡന്റ്‌ ജഗദീഷ് ചന്ദ്രന്റെയും ലതാമോളുടെയും മകളാണ്. സഹോദരൻ: ജെ. കണ്ണൻ (ദുബായ്). സംസ്കാരം ഞായറാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.