കോട്ടയം: കോട്ടയം പാറച്ചാൽ ബൈപ്പാസിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. ചെങ്ങളം സ്വദേശിയായ വിജീഷ് കെ വിജയന് (34) ദാരുണാന്ത്യം. വിജീഷ് ഓടിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടമായി മറ്റൊരു ബൈക്കിൽ ഇടിക്കുകയായിരുന്നു.
ചെങ്ങളം കുന്നും പുറത്ത് വീട്ടിൽ വിജയന്റേയും മഹിളാമണിയുടേയും മകനാണ് വിജീഷ്. ഇന്നലെ (17/02/2024) രാത്രി 11.30 നാണ് അപകടം ഉണ്ടായത്. അപകടത്തിൽ പെട്ട വിജീഷിനെ നൈറ്റ് പെട്രോളിംഗ് പൊലീസ് എത്തി കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. വിദേശത്തേക്ക് പോകാനുള്ള തയാറെടുപ്പിലായിരുന്നു അവിവാഹിതനായ വിജീഷ്. സഹോദരൻ വിനീഷ്