
കോട്ടയം അപ്പാഞ്ചിറയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടിയ യുവാവിന് ഗുരുതര പരുക്ക്. കൊല്ലം സ്വദേശി അൻസാർ ഖാനാണ് പരുക്കേറ്റത്. വേണാട് എക്‌സ്പ്രസിൽ നിന്നുമാണ് ഇയാൾ ചാടിയത്. ഗുരുതരമായി പരുക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു
വാതിലിൽ നിന്ന യുവാവിനെ യാത്രക്കാർ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ഇവിടെ നിന്ന് യുവാവ് പുറത്തേക്ക് ചാടുകയായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നാണ് വിവരം.
ഇന്നലെ വൈകുന്നേരമാണ് സംഭവം. എന്നാൽ യാത്രക്കാർ വിവരം പോലീസിൽ അറിയിക്കാൻ തയ്യാറായില്ല. യുവാവ് ട്രെയിനിൽ നിന്ന് ചാടുന്നതിന്റെ വീഡിയോ കണ്ട തലയോലപറമ്പ് പോലീസ് രാത്രി അന്വേഷണം നടത്തുകയും പരുക്കേറ്റ് കിടന്ന യുവാവിനെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group