play-sharp-fill
സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി ; കോട്ടയം ജില്ലയില്‍ നിന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉൾപ്പെടെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് മെഡല്‍ ലഭിച്ചു

സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ഏറ്റുവാങ്ങി ; കോട്ടയം ജില്ലയില്‍ നിന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉൾപ്പെടെ മൂന്നു പോലീസ് ഉദ്യോഗസ്ഥർക്ക് മെഡല്‍ ലഭിച്ചു

സ്വന്തം ലേഖകൻ

സ്തുത്യർഹമായ സേവനത്തിനുള്ള സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ കോട്ടയം ജില്ലയില്‍ നിന്നും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക് ഉൾപ്പെടെ മൂന്നു പോലീസ് ഉദ്യോഗസ്ഥർ ഏറ്റുവാങ്ങി.

തിരുവനന്തപുരത്ത് വെച്ചുനടന്ന ചടങ്ങില്‍ സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹിബ് ഐ.പി.എസില്‍ നിന്നുമാണ് ഇവര്‍ മെഡല്‍ ഏറ്റുവാങ്ങിയത്. ജില്ലാ പോലീസ് മേധാവിയെ കൂടാതെ ജഗദീഷ് വി.ആർ (എസ്.എച്ച്.ഓ സൈബർ സ്റ്റേഷൻ കോട്ടയം), ശ്രീജിത്ത് എ.എസ്(സീനിയർ സിവിൽ പോലീസ് ഓഫീസർ ലീഗൽ സെൽ കോട്ടയം) എന്നിവർക്കാണ് സംസ്ഥാന പോലീസ് മേധാവിയുടെ ബാഡ്ജ് ഓഫ് ഓണര്‍ ലഭിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group