
തിരുവനന്തപുരം: എം വിൻസെന്റ് എംഎല്‍എയുടെ കാർ അപകടത്തില്‍പ്പെട്ടു.
ഡിവൈഡറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കരമന-കളിയിക്കാവിള പാതയില്‍ പ്രാവച്ചമ്പലത്തിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്.
വിൻസെന്റ് എംഎല്‍എയ്ക്കും കൂടെയുണ്ടായിരുന്ന ആള്‍ക്കും അപകടത്തില്‍ പരിക്കേറ്റു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാലരാമപുരത്തെ വീട്ടില്‍നിന്ന് റെയില്‍വേ സ്റ്റേഷനിലേയ്ക്ക് പോവുകയായിരുന്നു സ്‌കൂട്ടര്‍ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാര്‍ നിയന്ത്രണം വിടുകയായിരുന്നു. നിസ്സാര പരിക്കേറ്റ എംഎല്‍എയേയും കൂടെണ്ടായിരുന്നയാളെയും പൊലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി. കോവളം നിയോജക മണ്ഡലം എംഎല്‍എയാണ് എം. വിന്‍സെന്റ്.







