പുതുപ്പള്ളി ഹൈസ്‌കൂള്‍ മൈതാനം വീണ്ടെടുക്കണം; മൈതാനം സംരക്ഷിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ മൈതാനം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കും ; ചാണ്ടി ഉമ്മന്റെ നേതൃത്വത്തില്‍ പ്രതിഷേധ ക്രിക്കറ്റ് മാച്ച്

Spread the love

സ്വന്തം ലേഖകൻ

പുതുപ്പള്ളി ഹൈസ്‌കൂള്‍ മൈതാനം വീണ്ടെടുക്കുക എന്ന മുദ്രാവാക്യം ഉയര്‍ത്തി യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധ ക്രിക്കറ്റ് മാച്ച്. പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്റെ നേതൃത്വത്തിലാണ് മാച്ച് നടന്നത്.

ഹൈസ്‌കൂള്‍ മൈതാനത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പുതുപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റി ജില്ലാ പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൈതാനം സംരക്ഷിക്കാന്‍ നടപടിയെടുത്തില്ലെങ്കില്‍ മൈതാനം യൂത്ത് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് നിവേദനത്തില്‍ പറയുന്നു. ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും തമ്മിലുള്ള തര്‍ക്കം മൂലമാണ് ഈ മൈതാനം ഇങ്ങനെ കിടക്കാന്‍ കാരണമെന്നും തന്റെ മണ്ഡലത്തിലെ പല വികസന പ്രവര്‍ത്തനങ്ങളും നടക്കാത്തത് ഇതുപോലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണെന്നും എംഎല്‍എ ആരോപിച്ചു.