play-sharp-fill
ഇന്ത്യൻ റെയില്‍വേ ലോക്കോ പൈലറ്റുമാര വിളിക്കുന്നു ; 5696 ഒഴിവുകളാണ് നികത്തുന്നത്; തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡുകളാണ് നിയമനം നടത്തുന്നത്.

ഇന്ത്യൻ റെയില്‍വേ ലോക്കോ പൈലറ്റുമാര വിളിക്കുന്നു ; 5696 ഒഴിവുകളാണ് നികത്തുന്നത്; തിരുവനന്തപുരം ഉള്‍പ്പെടെ 21 റെയില്‍വേ റിക്രൂട്ട്മെന്റ് ബോർഡുകളാണ് നിയമനം നടത്തുന്നത്.

 

കണ്ണൂർ: ഇന്ത്യൻ റെയില്‍വേ 5696 ലോക്കോ പൈലറ്റുമാരെ ക്ഷണിക്കുന്നു. അപേക്ഷ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. ഫെബ്രുവരി 19 ആണ് അവസാനതീയതി. ദക്ഷിണ റെയില്‍വേയില്‍ 218 ഒഴിവുകളാണുള്ളത്. ദക്ഷിണ പൂർവ മധ്യ റെയില്‍വേയിലാണ് കൂടുതല്‍, 1192. 2018-ലാണ് ഇതിനുമുമ്ബ് നിയമനം നടത്തിയത്.

 

 

 

16,373 ഒഴിവുകളുണ്ടെന്നിരിക്കെ അതിന്റെ മൂന്നിലൊന്ന് തസ്തകയിലേക്ക് നിയമനം നടത്തിയതുകൊണ്ട് വലിയ പ്രയോജനം കിട്ടില്ലെന്ന് ഓള്‍ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നേതാക്കള്‍ പറഞ്ഞു.2020-ലെ തസ്തികനിർണയം അനുസരിച്ച്‌ 16 സോണുകളിലായി 1,28,793 ലോക്കോ റണ്ണിങ് സ്റ്റാഫിനെയാണ് അനുവദിച്ചിട്ടുള്ളത്.

 

 

 

അതില്‍ 1,12,420 മാത്രമാണ് നിലവിലുള്ളത്. ദക്ഷിണ റെയില്‍വേയില്‍ തസ്തിക 5247 ആണ്. ജോലി ചെയ്യുന്നത് 4666 പേർ. പാലക്കാട്, തിരുവനന്തപുരം ഡിവിഷനുകളിലായി 1317 ലോക്കോ പൈലറ്റുമാരുണ്ട്. ഇവിടെ 195 ഒഴിവകള്‍ ഉണ്ടെന്നും നേതാക്കള്‍ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group