
സ്വന്തം ലേഖിക.
അമ്പലപ്പുഴ: ജീവനൊടുക്കിയ നെല്‍കര്‍ഷകന്റെ കുടുംബത്തിന്റെ മുഴുവൻ കടവും വീട്ടി ചലച്ചിത്ര നടൻ സുരേഷ് ഗോപി. മൂന്നു വര്‍ഷമായി പണയപ്പെടുത്തിയിരുന്ന ആധാരം കുടുംബത്തിന് തിരികെ ലഭിച്ചു.
തകഴി കുന്നുമ്മ കാട്ടില്‍ പറമ്പില്‍ പ്രസാദിന്റെ ഭാര്യ ഓമന 2021 ഏപ്രില്‍ 29ന് പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷനില്‍ പണയപ്പെടുത്തിയ ആധാരമാണ് തിങ്കളാഴ്ച ലഭിച്ചത്. സ്വയം തൊഴില്‍ വായ്പയായി 60,000 രൂപയാണ് ഓമന പട്ടികജാതി പട്ടിക വര്‍ഗ വികസന കോര്‍പറേഷനില്‍ നിന്നെടുത്തത്. ഇതില്‍ 15,000 രൂപയോളം തിരികെയടച്ചിരുന്നു. 11 മാസക്കാലമായി തിരിച്ചടവ് മുടങ്ങിയിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബാക്കി തുക കുടിശികയായതിന്റെ പേരില്‍ ഒരാഴ്ച മുൻപ് ഇവര്‍ക്ക് ജപ്തി നോട്ടീസ് വന്നിരുന്നു. കുടിശികയായ 17,600 രൂപ അഞ്ചു ദിവസത്തിനുള്ളില്‍ അടച്ചില്ലെങ്കില്‍ വീടും പുരയിടവും ജപ്തിയെന്നായിരുന്നു നോട്ടീസില്‍. ഈ തുക മുംബൈ മലയാളി സുരേഷ് ഗോപിയുടെ മകളുടെ വിവാഹ സമ്മാനമായി പ്രസാദിന്റെ കുടുംബത്തിന് നല്‍കിയിരുന്നു.