play-sharp-fill
ഇന്ത്യയുമായി അകന്ന് ചൈനീസ് പക്ഷത്തേക്ക് പൂര്‍ണമായി ചാഞ്ഞ് മാലദ്വീപ്…

ഇന്ത്യയുമായി അകന്ന് ചൈനീസ് പക്ഷത്തേക്ക് പൂര്‍ണമായി ചാഞ്ഞ് മാലദ്വീപ്…

സ്വന്തം ലേഖിക

മാലെ: മാലദ്വീപിന്റെ പരമാധികാരത്തിനും വളര്‍ച്ചക്കും ചൈനയുടെ പൂര്‍ണ പിന്തുണയുണ്ടെന്ന് പ്രസിഡന്റ് മുഹമ്മദ് മുയിസു പറഞ്ഞു.ഇന്ത്യയുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ സംഭവിച്ചതിന് പിന്നാലെ ചൈന സന്ദര്‍ശിച്ച ശേഷമാണ് മാലദ്വീപ് പ്രസിഡന്റിന്റെ അഭിപ്രായ പ്രകടനം.

‘വികസന ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കാൻ പിന്തുണ നല്‍കാമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഉറപ്പുനല്‍കിയിട്ടുണ്ട്. സമ്ബദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുകയും ജനങ്ങളുടെ പ്രതീക്ഷക്ക് അനുസൃതമായി പുരോഗതി കൈവരിക്കുകയും വികസിത രാജ്യങ്ങളുടെ നിലവാരത്തിലേക്ക് ഉയരുകയുമാണ് ലക്ഷ്യം. 1972ല്‍ നയതന്ത്രബന്ധം സ്ഥാപിച്ചതുമുതല്‍ മാലദ്വീപിന്റെ വികസനത്തിന് ചൈനയുടെ പിന്തുണ ലഭിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുരാഷ്ട്രങ്ങളും പരസ്പരം ബഹുമാനിക്കുന്നു. ആഭ്യന്തര കാര്യങ്ങളിലോ മറ്റു രാജ്യങ്ങളുമായുള്ള ബന്ധത്തിലോ ഇടപെടാറില്ല. ബെല്‍റ്റ് ആൻഡ് റോഡ് പദ്ധതി ഉഭയകക്ഷി ബന്ധം പുതിയ ഉയരങ്ങളിലെത്തിക്കും’ ചൈനീസ് ടെലിവിഷൻ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മുയിസു നവംബറില്‍ അധികാരമേറ്റ ശേഷം ഇന്ത്യയുമായുള്ള
ശേഷം ഇന്ത്യയുമായുള്ള മാലദ്വീപിന്റെ ബന്ധത്തില്‍ അസ്വാരസ്യമുണ്ടായിരുന്നു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധിക്ഷേപിച്ചതിന് മൂന്ന് മാലദ്വീപ് മന്ത്രിമാര്‍ക്ക് സ്ഥാനംപോയ വിവാദത്തിനു പിന്നാലെയാണ് ചൈനയുമായുള്ള ബന്ധം അരക്കിട്ടുറപ്പിക്കാനുള്ള നീക്കം.

‘ഇന്ത്യ ഔട്ട്’: മാലദ്വീപ് എങ്ങോട്ട്?

ഇന്ത്യൻ സൈനികര്‍

മാലദ്വീപില്‍ 88 സൈനികരാണുള്ളത്.മാലദ്വീപ് സൈനികര്‍ക്ക് പരിശീലനം നല്‍കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിക്കാനുമാണ് ഇന്ത്യൻസേന കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ, 50 സംയുക്ത ‘തിരച്ചില്‍ ഓപറേഷൻ നടത്തി; ഇക്കാലയളവില്‍ 450 ജീവൻ രക്ഷിക്കാനും ഇവര്‍ക്കായി.ഇപ്പോള്‍ എന്തുപറ്റി?

മാര്‍ച്ച്‌ 15നകം സൈന്യത്തെ പിൻവലിക്കണമെന്നാണ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിന്റെ നിര്‍ദേശം.
ചൈന സന്ദര്‍ശനത്തിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം.കഴിഞ്ഞ വര്‍ഷത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ‘ഇന്ത്യ ഔട്ട്’ കാമ്ബയിൻ ഏറെ സജീവമായിരുന്നു. ഇന്ത്യാ പക്ഷക്കാരനായ മുഹമ്മദ് സാലിഹും ചൈന അനുകൂലിയായ മുയിസുവുമായിരുന്നു പ്രധാന സ്ഥാനാര്‍ഥികള്‍.

2010ലും 2015ലും ഇന്ത്യ നല്‍കിയ ധ്രുവ് അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്ടേഴ്സിന്റെ (എ.എല്‍.എഫ്) പ്രവര്‍ത്തനം ഇന്ത്യൻ സൈന്യത്തിന്റെ അമിത സാന്നിധ്യത്തിന് കാരണമാകുന്നുവെന്ന് ഒരുകൂട്ടര്‍ പ്രചരിപ്പിക്കുന്നു. കടലില്‍ തിരച്ചില്‍ നടത്തുന്നതിനും മറ്റുമാണ് ഈ കോപ്ടര്‍ ഉപയോഗിക്കാറുള്ളതെങ്കിലും ഇന്ത്യാ വിരുദ്ധ വികാരം കത്തിക്കാൻ പലപ്പോഴും ഇതുപയോഗിക്കാറുണ്ട്.സാലിഹ് ഭരണകാലത്ത് ഇന്ത്യൻ സഹായത്തോടെ നിര്‍മിച്ച പൊലീസ് അക്കാദമി, ഇന്ത്യൻ സൈനിക സാന്നിധ്യം
വര്‍ധിപ്പിക്കാൻനിര്‍മിച്ചതാണെന്ന ആരോപണം പുതിയ ഭരണപക്ഷം മുഖവിലക്കെടുക്കുന്നു.

2021ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായി നിര്‍മാണം ആരംഭിച്ച യു.ടി.എഫ് ഹാര്‍ബറിന്റെ പ്രവര്‍ത്തനവും മാലദ്വീപ് ഭരണകൂടം സംശയത്തോടെയാണ് കാണുന്നത്. ഇന്ത്യ നാവികനിലയം സ്ഥാപിക്കുന്നതിന്റെ മുന്നോടിയായിട്ടാണ് ഹാര്‍ബര്‍ നിര്‍മാണമെന്നാണ് ആരോപണം.

ഓപറേഷൻ ‘കാക്ടസ്’

മാലദ്വീപിനെ പട്ടാള അട്ടിമറിയില്‍നിന്ന് ഇന്ത്യ രക്ഷിച്ച പഴയൊരു കഥയുണ്ട്. ഓപറേഷൻ കാക്ടസ്. മഅ്മൂൻ അബ്ദുല്‍ ഖയ്യൂം പ്രസിഡന്റായിരുന്ന കാലം. 1988ല്‍, അദ്ദേഹത്തിനെതിരെ അബ്ദുല്ല ലുത്വ്ഫിയുടെ നേതൃത്വത്തില്‍ ശ്രീലങ്കയിലെ വിമതപ്പടയുടെ സഹായത്തോടെ പട്ടാള അട്ടിമറിക്ക് ശ്രമമുണ്ടായി. ഖയ്യൂം അന്ന് ഇന്ത്യയുടെ സഹായം അഭ്യര്‍ഥിക്കുകയും നിര്‍ണായകമായ ഇടപെടലിലൂടെ അട്ടിമറിക്കാരെ തുരത്തുകയുമുണ്ടായി.

അതില്‍പിന്നെ, ഇരു രാജ്യങ്ങളും തമ്മില്‍ ശക്തമായ പ്രതിരോധ സഖ്യത്തിലേര്‍പ്പെട്ടിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടായിരുന്നു ഇപ്പോള്‍ അവസാനിപ്പിക്കാൻ പോകുന്ന സൈനിക പരിശീലനവും.