ഈ രാത്രിയോട് ഇഷ്ടം, എനിക്കും ചെയ്യണം ഇങ്ങനൊരു സിനിമ..കുമ്പളങ്ങിയെ വാഴ്ത്തി കാർത്തി

Spread the love

സ്വന്തംലേഖകൻ

video
play-sharp-fill

ഈ വർഷത്തെ സൂപ്പർഹിറ്റ് സിനികളുടെ നിരയിലേക്കാണ് റിലീസ് ചെയ്ത് ദിവസങ്ങൾക്കകം കുമ്പളങ്ങി നൈറ്റ്സ് സ്ഥാനം പിടിച്ചത്. പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ ഒരുപോലെ ഏറ്റുവാങ്ങിയ ചിത്രത്തെ പുകഴ്ത്തി ഏറ്റവുമൊടുവിൽ രംഗത്തു വന്നിരിക്കുന്നത് തമിഴ്താരം കാർത്തിയാണ്.
”മനോഹരമായ സിനിമ. തടസങ്ങളില്ലാതെ ഒഴുക്കോടെ നീങ്ങുന്ന, ഒരേസമയം തമാശയും ഭാനവാത്മകതയും നിറഞ്ഞ ചിത്രം. എനിക്കും ഒരു ദിവസം ഇത്തരമൊരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞിരുന്നെങ്കിലെന്ന് ആഗ്രഹിക്കുന്നു”, കാർത്തിയുടെ കുറിപ്പിങ്ങനെ. കാർത്തിയുടെ ട്വീറ്റ് സിനിമാപ്രേമികളും കുമ്പളങ്ങി ആരാധരും ഏറ്റെടുത്തു കഴിഞ്ഞു. വിജയകരമായി പ്രദർശനം തുടരുന്നതിനിടെ കുമ്പളങ്ങി നൈറ്റ്സിൻറെ രണ്ടാമത്തെ ട്രെയിലറും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. നവാഗതനായ മധു സി നാരായണന്‍ സംവിധാനം ചെയ്ത ചിത്രം കുമ്പളങ്ങിയില്‍ താമസിക്കുന്ന നാല് സഹോദരന്മാരുടെ കഥയാണ് പറയുന്നത്.