
കൊച്ചി: മുന്നറിയിപ്പില്ലാതെ ഹോസ്റ്റല്‍ പ്രവേശന സമയം കുറച്ചതില്‍ പ്രതിഷേധിച്ച് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍.
ഹോസ്റ്റല്‍ സമയം രാത്രി 11 മണിയില്‍ നിന്ന് 10 മണിയാക്കി കുറച്ചതിന് എതിരെയാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. ഹോസ്റ്റലിന് മുന്നില്‍ വിവിധ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതൃത്വത്തില്‍ സമരം തുടരുകയാണ്.
കെ എസ് യു, എസ്എഫ്ഐ അടക്കമുള്ള സംഘടനകളുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിക്കുന്നത്. യൂണിയനുമായോ വിദ്യാര്‍ത്ഥികളുമായോ കൂടിയാലോചിക്കാതെയാണ് ഹോസ്റ്റല്‍ സമയം കുറച്ചതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിസിയോടും രജിസ്ട്രാറിനോടും ഇക്കാര്യം സംസാരിച്ചെന്നും എന്നാല്‍ അനുകൂല തീരുമാനമായില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു.



