തൃശ്ശൂരില്‍ ഫാൻസി സ്റ്റോറിന് തീ പിടിച്ചു; മൂന്ന് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു; 64 ലക്ഷം രൂപയുടെ നാശനഷ്ടം

Spread the love

തൃശ്ശൂര്‍: ഫാൻസി സ്റ്റോറിലുണ്ടായ തീപിടുത്തത്തില്‍ വൻ നാശനഷ്ടം.

video
play-sharp-fill

കുറ്റൂരിലുള്ള മൂന്ന് നില കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ആകെ 64 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിവരം. ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.

പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിനുള്ള കാരണം വ്യക്തമല്ല. ഷോട്ട് സര്‍ക്യൂട്ടാകാം കാരണമെന്നാണ് പ്രാഥമിക നിഗമനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തൃശൂരില്‍ നിന്നുള്ള രണ്ട് ഫയര്‍ഫോഴ്സ് യൂണിറ്റുകളെത്തി രണ്ട് മണിക്കൂറിലേറെ സമയമെടുത്താണ് തീയണച്ചത്.

പുലര്‍ച്ചെയായതുകൊണ്ട് തന്നെ ആളപായമുണ്ടായില്ല. പ്രദേശത്ത് ചെറിയ രീതിയില്‍ ചാറ്റല്‍മഴയും ഉണ്ടായിരുന്നു. ഇത് സമീപത്തെ കടകളിലേക്ക് തീ വ്യാപിക്കാതിരുന്നതിനും കാരണമായി. തീ പൂര്‍ണമായും അണച്ചു.