സ്വന്തം ലേഖകൻ
കുമളി ചെങ്കരയിൽ വീണ്ടും ശബരിമല തീർത്ഥാടകരുടെ വാഹനം മറിഞ്ഞ് അപകടം.. തമിഴ്നാട്ടിൽ നിന്ന് വന്ന തീർത്ഥാടകരുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. എട്ടുപേർക്ക് പരിക്കേറ്റു.ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന തീർത്ഥാടകർ ഗൂഗിൽ മാപ്പിൽ വണ്ടിപ്പെരിയാർ പുല്ലുമേട് റൂട്ട് നോക്കിയാണ് എത്തുന്നത്.
എന്നാൽ ഇത് പലപ്പോഴും ഗൂഗിൾ മാപ്പിൽ കാണിക്കുന്നത് മേരികുളം പുല്ലുമേടാണ്. ഗൂഗിൾ മാപ്പ് നോക്കി ഇങ്ങനെ വഴിതെറ്റി വരുന്നവർ കുമളി ചെങ്കരയിലെ കൊടുംവളവിൽ അപകടത്തിൽ പെടുന്നത് പതിവാണ്. കഴിഞ്ഞ മാസം 21 നും തമിഴ്നാട്ടിൽ നിന്ന് വന്ന തീർത്ഥാടക വാഹനം ഇവിടെ അപകടത്തിൽ പെട്ടിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group