പൊലീസ് സ്‌റ്റേഷനുള്ളിൽ ആത്മഹത്യ ചെയ്യാൻ പ്രതിയുടെ ശ്രമം: മൂന്നു പൊലീസുകാർക്ക് സസ്‌പെൻഷൻ
സ്വന്തം ലേഖകൻ
വൈക്കം: മദ്യപിച്ച് ഭാര്യയെ കസേരക്ക് തലക്കടിച്ച് പരിക്കേൽപിച്ച കേസിൽ കസ്റ്റഡിയിലെടുത്ത ഭർത്താവ് പൊലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചു. വൈക്കം കാളിയാറ്റുനട കുറത്തിത്തറയില്‍ ജയകുമാറാണ് (45) ആത്മഹത്യക്ക് ശ്രമിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്നു പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി വി.എം മുഹമ്മദ് റഫീഖ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തിട്ടുണ്ട്. ശനിയാഴ്ച ഉച്ചക്ക് 1.30ന് വൈക്കം പൊലീസ്സ്റ്റേഷനിലായിരുന്നു സംഭവം. ബ്ലേഡിന് കഴുത്തിലും കൈയിലും മാരമുറിവുണ്ടാക്കിയ ഇയാളെ കോട്ടയം മെഡിക്കൽകോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭാര്യ ഇന്ദുവിനെ (40) വെള്ളിയാഴ്ച രാത്രിയാണ് മർദിച്ചത്. ഭാര്യയെ കസേരക്ക് അടിച്ച് തലയക്കും തേങ്ങപൊതിക്കുന്ന ഇരുമ്പുപാരക്ക് അടിച്ച് കാലിനു പൊട്ടലുണ്ടാക്കി. ഇതേത്തുടർന്ന് അവശയായ യുവതിയെ രാത്രി 11ഒാടെ ഫയർഫോഴ്സിെൻറ ആംബുലൻസിലാണ് ആശുപത്രിയിെലത്തിച്ചത്. ഇന്ദുവിെൻറ തലയിലെ മുറിവും കാലിലെ അസ്ഥിക്ക് പൊട്ടലുണ്ടായതും കണക്കിലെടുത്ത് പോലീസ് റിമാന്‍ഡ് ചെയ്യാനുള്ള നടപടികള്‍ നീക്കുന്നതിനിടെ ഇയാള്‍ വിവരം മനസ്സിലാക്കി സ്റ്റേഷനിലെ ശുചി മുറിയില്‍ കയറി മുറിയിലുണ്ടായിരുന്ന ബ്ലേഡുകൊണ്ട് കഴുത്തിലും കൈയിലും മാരകമായി മുറിവേല്‍പിക്കുകയായിരുന്നു.
സംഭവത്തിൽ വൈക്കം സ്റ്റേഷനിലെ എ.എസ്.െഎ ഉൾപ്പെടെ മൂന്നു പൊലീസുകാരെ ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റെഫീഖ് സസ്പെൻഡ് ചെയ്തു. എ.എസ്.ഐ കെ.എസ്.ഷാജി, സി.പി.ഒ എച്ച്. റഫീക്ക്, വനിത സി.പി.ഒ ചെലീല എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. വൈക്കം ഡി.വൈ.എസ്.പിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് നടപടി.
Whatsapp Group 1 | Whatsapp Group 2 |Telegram Group