രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയരുന്നു; 841 പുതിയ കേസുകള്‍, 3 മരണം

Spread the love

 

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കൊവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളം, കര്‍ണാടകം ,ബിഹാര്‍ എന്നിവിടങ്ങളിലാണ് ഓരോ കൊവിഡ് മരണം വീതം സ്ഥിരീകരിച്ചത്.ഒരു ദിവസത്തിനിടെ 841 പേര്‍ക്ക് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചു.

video
play-sharp-fill

 

 

 

 

കഴിഞ്ഞ 227 ദിവസങ്ങള്‍ക്കിടെയുള്ള ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവില്‍ ചികിത്സയിലുള്ള കൊവിഡ് രോഗികളുടെ എണ്ണം 4309 ആയി ഉയര്‍ന്നു. കൊവിഡ് വകഭേദമായ JN 1 കേസുകളിടെ എണ്ണത്തിലും കഴിഞ്ഞ ദിവസങ്ങളില്‍ വര്‍ധന ഉണ്ടായി. ഡിസംബര്‍ 28 വരെ 145 JN 1 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്‍തത്.

 

 

 

 

കൊവിഡ് ഉയരുന്ന സാഹചര്യത്തില്‍ പുതുവത്സര ആഘോഷങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നാണ് ആരോഗ്യ മന്ത്രാലയം നല്‍കുന്ന നിര്‍ദേശം. അസുഖമുള്ള മുതിര്‍ന്ന ആളുകള്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും പൊതുഇടങ്ങളില്‍ ജാഗ്രത പുലര്‍ത്തണമെന്നും ആരോഗ്യ വിദഗ്ദര്‍ വ്യക്തമാക്കുന്നുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group