സ്വന്തം ലേഖകന്‍
കോട്ടയം: കോട്ടയത്തെ ഫാസ്റ്റ് ട്രാക്ക് കോടതിയില്‍ പൂര്‍ണ സമയം ജഡ്ജി ഇല്ലാത്തതിനാല്‍ നൂറുകണക്കിന് കേസുകള്‍ കെട്ടിക്കിടക്കുന്നു. അഡീഷണല്‍ ജില്ലാ കോടതി ഒന്നിലെ ജഡ്ജി സ്ഥലം മാറിപ്പോയിട്ട് നാലുമാസമായി. അന്നു മുതല്‍ ഫാസ്റ്റ് ട്രാക്ക് കോടതിയിലെ ജഡ്ജിക്കാണ് അഡീഷണല്‍ ജില്ലാ കോടതി ഒന്നിന്റെ ചാര്‍ജ്.
ഇതുവരെ പുതിയ ജഡ്ജിയെ നിയമിച്ചില്ല.
ഇപ്പോള്‍ ആഴ്ചയില്‍ മൂന്നു ദിവസം ഫാസറ്റ് ട്രാക്ക് കോടതിയിലും മറ്റു മൂന്നു ദിവസം അഡീഷണല്‍ ജില്ലാ കോടതി ഒന്നിലും ജഡ്ജി കേസുകള്‍ കേള്‍ക്കും. നാലുമാസമായി ഈ സ്ഥിതി തുടരുകയാണ്. അതായത് രണ്ട് കോടതികള്‍ക്ക് ഒരു ജഡ്ജി . പെട്ടെന്നു തീര്‍ക്കാനുള്ള സെഷന്‍സ്, അപ്പീല്‍ കേസുകളാണ് ഫാസ്റ്റ്ട്രാക്ക് കോടതി പരിഗണിക്കുന്നത്

Whatsapp Group 1 | Whatsapp Group 2 |Telegram Group
. സിറ്റിംഗ് ആഴ്ചയില്‍ മൂന്നു ദിവസം മാത്രമായി ചുരുങ്ങിയതോടെ നൂറു കണക്കിന് കേസുകള്‍ കെട്ടിക്കിടക്കുകയാണ്. ധാരാളം ആളുകള്‍ക്ക് നീതി വൈകുകയാണ്. ഇന്നു തീരും നാളെ തീരും എന്നു കരുതി കേസുകളുമായി മുന്നോട്ടോ പോവുകയാണ് പലരും. ഇതുവരെ പരിഗണിക്കാതെയിരിക്കുന്ന കേസുകളും ഉണ്ട്. അപ്പീല്‍ പരിഗണിച്ച് അനുകൂല വിധി സമ്പാദിക്കാന്‍ കാത്തുനില്‍ക്കുന്ന നിരധിയാളുകളുണ്ട്. സ്ഥിരമായി ജഡ്ജി ഉണ്ടെങ്കില്‍ താമസിയാതെ കേസുകള്‍ തീര്‍ക്കാന്‍ കഴിയും.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ചാരായ കേസുകള്‍ കൂടിയപ്പോള്‍ പെട്ടെന്നു തീര്‍ക്കാനാണ് ഫാസ്റ്റ്ട്രാക്ക് കോടതി ആരംഭിച്ചത്. യഥാര്‍ഥത്തില്‍ അഡീഷണല്‍ ജില്ലാ കോടതി അഞ്ച്, ആറ് എന്നിവയാണ് ഇപ്പോള്‍ ഫാസ്റ്റ്ട്രാക്ക് കോടതി എന്നറിയപ്പെടുന്നത്.