ഒമിക്രോണ്‍ ജെ.എൻ-1 ഉപവകഭേദത്തെ നിസാരമായി കാണരുതെന്ന് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ ; കേരളത്തില്‍ പിടിമുറുക്കി ഒമിക്രോണ്‍ ജെ.എൻ.1; ജലദോഷം നിസാരമല്ല; കാറ്റുപോലെ പടരും; ലക്ഷണങ്ങളും പ്രതിരോധവും എന്തൊക്കെയാണെന്ന് അറിയാം!  

Spread the love

 

തിരുവനന്തപുരം : സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ചപ്പനിക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി…ആശുപത്രികള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കി. മഹാമാരി തീര്‍ത്ത ഭീതിയില്‍ നിന്ന് നമ്മള്‍ സാധാരാണ ജീവിതത്തിലേക്ക് തിരിച്ചുവന്നെങ്കിലും കോവിഡിന്റെ വകഭേദങ്ങള്‍ പിന്നാലെയുണ്ട്. പുതുതായി വ്യാപിക്കുന്ന ഒമിക്രോണ്‍ ജെ.എൻ-1 ഉപവകഭേദത്തെ നിസാരമായി കാണരുതെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

video
play-sharp-fill

 

 

 

 

 

കഴിഞ്ഞ ഏതാനും മാസങ്ങളായി ലോകരാജ്യങ്ങളില്‍ പടരുന്ന കോവിഡിൻ്റെ ഒരു അപ്ഡേറ്റഡ് വേര്‍ഷനാണ് ഒമിക്രോണ്‍ ജെ.എൻ.1 . വളരെ പെട്ടെന്ന് തന്നെ ഇത് നമ്മുടെ കേരളത്തില്‍ എത്തിയതും ആശങ്കപ്പെടുത്തുന്ന ഒന്നാണ്. ആളുകളില്‍ പ്രതിരോധശേഷി കുറഞ്ഞുവരുന്നതും വൈറസുകള്‍ സ്വയം ശക്തി പ്രാപിക്കുന്നതും രോഗികളില്‍ പുതിയ ലക്ഷണങ്ങള്‍ കൊണ്ടുവരുന്നതിന് കാരണമാണ്. ജെ.എൻ. 1 മറ്റു കോവിഡ് വകഭേദങ്ങളെ ആപേക്ഷിച് വ്യാപനശേഷി കൂടുതലാണ് , എന്നാല്‍ വേണ്ടത്ര മുൻകരുതല്‍ എടുക്കുന്നതിലൂടെ ഒരു പരിധിവരെയെങ്കിലും തടഞ്ഞു നിര്‍ത്താവുന്നതുമാണ്.

 

 

 

 

തണുപ്പ് കാലം ആരംഭിച്ചതോടെ കോവിഡ് വ്യാപനം കൂടാനും ശ്വാസകോശ സംബന്ധമായ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തിലാണ് ആരോഗ്യമേഖലയിലെ വിദഗ്ദ്ധര്‍ ജാഗ്രതയോടെ നീങ്ങണമെന്ന് മുന്നറിയിപ്പ് നല്‍കുന്നത്. പലയിടങ്ങളിലും ശ്വാസകോശ സംബന്ധമായ രോഗബാധിതരുടെ എണ്ണം വര്‍ദ്ധിക്കാനിടയാകുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.ജലദോഷമായി കോവിഡിനെ തള്ളിക്കളയരുത് . കൃത്യമായ ചികിത്സ തേടാൻ ശ്രദ്ധിക്കണം

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

 

 

 

 

ശക്തമായ ആരോഗ്യ സംരക്ഷണ സംവിധാനത്തിന് പേരുകേട്ട സംസ്ഥാനങ്ങളിലൊന്നായ കേരളം, ഇപ്പോള്‍ കോവിഡ് -19 വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ജെ.എൻ.1 ആവിര്‍ഭാവത്തിന് സാക്ഷ്യം വഹിക്കുകയാണ്. അതി നൂതന നിര്‍ണ്ണയ സംവിധാനങ്ങള്‍ പിന്തുടരുന്നതിനാല്‍ അതിവേഗം വൈറസിനെ തിരിച്ചറിയാനും മുന്നറിയിപ്പ് നല്‍കാനും നമുക്ക് സാധിച്ചു. അതിവേഗം പടരുന്ന കൊവിഡ് വകഭേദമായതിനാല്‍ ഒമിക്രോണ്‍ ജെ.എൻ.1 , കേരളത്തിലും റിപ്പോര്‍ട്ട് ചെയ്തതോടെ വരും ദിവസങ്ങളില്‍ ആരോഗ്യ വകുപ്പിൻ്റെ നിയന്ത്രണങ്ങളും പ്രതീക്ഷിക്കാം.

 

 

 

 

സാധാരണ കോവിഡ് ലക്ഷണങ്ങളായ പനി, തലവേദന, തൊണ്ടവേദന തുടങ്ങിയവ തന്നെയാണ് പുതിയ വകഭേദമായ ഒമിക്രോണ്‍ ജെ.എൻ.1 ലും കണ്ടുവരുന്നത് എന്നാല്‍ പല രാജ്യങ്ങളിലും ബാധിക്കപ്പെട്ടവരില്‍ ചെറിയ ലക്ഷണങ്ങളില്‍ തുടങ്ങി നാലോ അഞ്ചോ ദിവസം നീണ്ടുനില്‍ക്കുന്ന ശ്വാസംമുട്ടല്‍, കടുത്ത ചുമ പോലുള്ള കൂടുതല്‍ രോഗലക്ഷങ്ങളിലേക്ക് മാറുന്നതായാണ് കാണപ്പെടുന്നത്.

 

 

 

 

 

എന്നാല്‍ രോഗപ്രതിരോധശേഷി കുറഞ്ഞവരില്‍ പുതിയ ലക്ഷണങ്ങളായ വിശപ്പില്ലായ്മ തുടര്‍ച്ചയായ മനംപുരട്ടല്‍ എന്നിവകൂടാതെ അമിതമായ ക്ഷീണം തളര്‍ച്ച പേശികളിലെ വേദന എന്നിവ കണ്ടുവരുന്നുണ്ട്. മറ്റു കോവിഡ് രോഗികളില്‍നിന്നും വിഭിന്നമായി ചിലരില്‍ ഗ്യാസ് സംബന്ധമായ ബുദ്ധിമുട്ടുകളും ദഹന വ്യവസ്ഥയെ ബാധിക്കുന്നതിനാല്‍ തുടര്‍ച്ചയായ ഛര്‍ദി, മനംപിരട്ടല്‍ എന്നിവയും പുതിയ വകഭേദത്തില്‍ പ്രകടമാണ്.

 

 

 

 

 

കേരളത്തിലെ കാലാവസ്ഥ പ്രകാരം ശ്വസനേന്ദ്രിയ അണുബാധ സ്വാഭാവികമായ സാഹചര്യത്തില്‍ ലക്ഷണങ്ങളെ ശ്രദ്ധിക്കാതെ പോകുന്നതും സ്വാഭാവികമാണ്. മറ്റു അണുബാധകള്‍പോലെയാണ് പുതിയ വകഭേദമായ ഒമിക്രോണ്‍ ജെ.എൻ.1 എന്നതാണ് ശ്രദ്ധിക്കാതെ പോകുന്നതിൻ്റെ കാരണം ഇത് ഒരുപക്ഷെ വലിയ തോതിലുള്ള രോഗവ്യാപനത്തിനു കാരണമാകാം. അതിനാല്‍ ലക്ഷണങ്ങള്‍ പ്രകടമാകുമ്ബോള്‍ സൂക്ഷിക്കണം.

 

 

 

 

പനി, ചുമ, മണം, രുചിക്കുറവ് എന്നിവയാണ് ജെഎൻ.1 വകഭേദത്തിന്റെ ലക്ഷണങ്ങള്‍. ഉയര്‍ന്ന പനി, ശ്വാസതടസം, ക്ഷീണം, ഭക്ഷണം കഴിക്കാനുള്ള കഴിവില്ലായ്മ, ഛര്‍ദ്ദിക്കാനുള്ള പ്രവണത എന്നിവയും ലക്ഷണങ്ങളാണ്. ഇത്തരം ലക്ഷണങ്ങളുള്ളവരെ പരിചരിക്കുന്നവരും മാസ്ക ധരിക്കുന്നത് രോഗവ്യാപനം കുറക്കുമെന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.മുൻകാല കോവിഡ് ബാധകള്‍ പോലെ തന്നെ യുവാക്കളില്‍ കാര്യമായി ബാധിക്കാതെയും പ്രായമായവരില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചും കടന്നുപോവുന്ന രീതിതന്നെയാണ് ഇപ്പോഴും കൂടുതലായും കാണുന്നത്. അതിനാല്‍ തന്നെ പ്രായമായവരും മറ്റുരോഗങ്ങള്‍ അലട്ടുന്നവരും രോഗപ്രതിരോധത്തിനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കേണ്ടതാണ്.

 

 

 

 

• പ്രായമായവരും പ്രമേഹം, രക്താതിമര്‍ദ്ദം, കാൻസര്‍, ശ്വാസകോശരോഗങ്ങള്‍ എന്നിയവയുമുള്ളവര്‍ പുറത്ത് പോകുമ്ബോഴെല്ലാം നിര്‍ബന്ധമായും മാസ്ക് ഉപയോഗിക്കാനും സാനിറ്റൈസര്‍ ഉപയോഗിച്ചു കൈകള്‍ വൃത്തിയാക്കാനും തിരികെ വീട്ടിലെത്തുമ്ബോള്‍ കൈകള്‍ ഇടയ്ക്കിടെ കഴുകാനും പ്രത്യേകം ശ്രദ്ധിക്കണം. ,നിലവില്‍ ജീവിതശൈലീരോഗങ്ങള്‍ക്കു ചികിത്സ എടുക്കുന്നവര്‍ അതിനു ഒരു മുടക്കവും വരുത്തരുത്, ഒപ്പം പ്രതിരോധശേഷി നിലനിര്‍ത്താൻ ആവശ്യമായ മുൻകരുതല്‍ എടുക്കുകയും വേണം.

 

 

 

 

 

 

മഞ്ഞുകാലമായതിനാല്‍ ചുമയും തൊണ്ടവേദനയും സ്വാഭാവികമാണ് എന്നിരുന്നാലും ലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സതേടാതെയിരിക്കരുത്, സ്വയം ചികിത്സ പൂര്‍ണമായും ഒഴിവാക്കുക. ഒമിക്രോണ്‍ ജെ.എൻ.1 കോവിഡിന്റെ തീവ്രത കുറവായിരിക്കാമെങ്കിലും രോഗം ബാധിച്ച്‌ ഭേദപ്പെട്ടാലും കൂടുതല്‍ പേരിലും എതെങ്കിലും തരത്തിലുള്ള കോവിഡാനന്തര രോഗങ്ങള്‍ (Post Covid Diseases) ഉണ്ടാവാൻ സാധ്യതയുണ്ട് കോവിഡ് ബാധിക്കാതിരിക്കാനുള്ള ജാഗ്രതയും കരുതലുമെടുക്കുന്നതാണ് ഉചിതം. മാസ്ക് ധരിക്കുന്നത് ശീലമാക്കണം. ആള്‍ക്കൂട്ടത്തിലും പൊതുയിടങ്ങളിലും പൊതുവാഹനങ്ങളിലുമെല്ലാം മാസ്ക് ധരിക്കുന്നത് ഒരു പരിധിവരെ രോഗത്തില്‍ നിന്ന് രക്ഷിക്കും.