
പത്തനംതിട്ട:ശബരിമലയില്‍ വൻ ഭക്തജന തിരക്ക് തുടർന്നുകൊണ്ടിരിക്കുന്നു. ഇന്നലെ. മാത്രം ദര്‍ശനം നേടിയത് 97000 ഭക്തരായി ഇന്നും തിരക്കിന് ശമനമില്ലാത്ത അവസ്ഥയാണ്.ദര്‍ശനത്തിനായി ഭക്തരുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്.
പുല്ലുമേട് കാനനപാത വഴിയും ഭക്തജന പ്രവാഹം തുടരുകയാണ്. ഭക്തജന തിരക്ക് കാരണം പമ്ബയില്‍ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം വരും മണിക്കൂറുകളില്‍ തിരക്കില്‍ വര്‍ദ്ധനവ് ഉണ്ടായാല്‍ ജില്ലയുടെ പല ഭാഗങ്ങളിലും വാഹന നിയന്ത്രണത്തിനും സാധ്യതയുണ്ട്. ഇന്ന് രാവിലെ ആറ് മണിവരെ പടി ചവിട്ടിയത് 21000 ഭക്തരെന്നാണ് ഔദ്യോഗിക കണക്ക്. തങ്കയങ്കിമായുള്ള ഘോഷയാത്ര മറ്റന്നാള്‍ ശബരിമലയില്‍ എത്തും. 27ന് മണ്ഡലപൂജയോടെ നട അടയ്ക്കും.






