ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ 39 സംസ്ഥാന സമ്മേളനം സമാപിച്ചു. എംഎൽഎ അനുജേക്കബ് സമ്മേളനം ഉദ്ഘാടനം ചെയ്തു.

Spread the love

 

സ്വന്തം ലേഖകൻ

video
play-sharp-fill

 

തൊടുപുഴ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ‌് അസ്സോസിയേഷൻ 39-ാം സംസ്ഥാന സമ്മേളനം സമാപിച്ചു. ഇന്നലെ നടന്ന പ്രതിനിധി സമ്മേളനം അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു‌.

 

സംസ്ഥാന പ്രസിഡന്റ് എ.സി സന്തോഷ് ഫോട്ടോ ജോൺസൺ, വേൾഡ് അധ്യക്ഷത വഹിച്ചു. തുടർന്ന് സബ് കമ്മിറ്റി തെരഞ്ഞെടുപ്പ് നടന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വാർഷിക പ്രവർത്തന റിപ്പോർട്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ.സി ജോൺസണും, വാർഷിക വരവ്- ചെലവ് കണക്ക് സംസ്ഥാന ട്രഷറർ റോബിൻ എൻവീസും, വെൽഫെയർ ഫണ്ട് കണക്ക് ജനറൽ കൺവീനർ സനീഷ് വടക്കനും, സാന്ത്വനം കണക്ക് സാന്ത്വനം ജനറൽ കൺവീനർ ജോയ് ഗ്രേസും, ഭരണഘടനാ ഭേദഗതിയവതരണം സാന്ത്വനം പദ്ധതി ചെയർമാൻ ഗിരീഷ് പട്ടാമ്പിയും അവതരിപ്പിച്ചു.

 

ചർച്ചകൾക്കും മറുപടികൾക്കും ശേഷം 2023 -24 വർഷത്തേക്കുള്ള ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് നടന്നു. സമ്മേളനത്തോടനുബന്ധിച്ചുള്ള സമ്മാനകൂപ്പൺ നറുക്കെടുപ്പും മെറിറ്റോറിയൽ അവാർഡ് വിതരണവും നടത്തി. സംസ്ഥാന പിആർഒ റോണി അഗസ്റ്റിൻ അനു ശോചനവും. സംസ്ഥാന വൈസ്പ്രസിഡൻ്റ് മുദ്ര ഗോപി സ്വാഗ തവും ആശംസിച്ചു. സ്വാഗതസംഘം വൈസ് ചെയർമാനും ജില്ലാ പ്രസിഡണ്ടുമായ കെഎം മാണി കൃതജ്ഞത പ്രകാശിപ്പിച്ചു.ഭാരവാഹികളായി: എ..സി ജോൺസൺ (പ്രസിഡന്റ്), ജനീഷ് പാമ്പൂർ, മുദ്ര ഗോപി (വൈസ് പ്രസിഡൻ്റ്മാർ), ബിനോയ് ക ള്ളാട്ടുകുഴി (ജനറൽ സെക്രട്ടറി), ഉണ്ണി കൂവോട് (ട്രഷറർ), ജയ്‌സൺ ഞൊ ങ്ങിണിയിൽ, റോണി അഗസ്റ്റിൻ, ബി സുദർശനൻ, ഹരീഷ് പാ ലക്കുന്ന്, പ്രശാന്ത് തോപ്പിൽ, ജയൻ ക്ലാസിക് (സംസ്ഥാന സെ ക്രട്ടറിമാർ), മസൂദ് മംഗലം (പി.ആർ.ഒ), സന്തോഷ് കെ.കെ (വെൽഫെയർ ഫണ്ട് ചെയർമാൻ), സുരേന്ദ്രൻ വള്ളിക്കാവ് (വെൽ ഫെയർ ഫണ്ട് ജനറൽ കൺവീനർ), സജീഷ് മണി (സാന്ത്വനം പദ്ധതി ചെയർമാൻ), എൻ.കെ ജോഷി (സാന്ത്വനം പദ്ധതി ജ നറൽ കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. സമ്മേളനത്തിൽ മികച്ച ജില്ലയായി കണ്ണൂരിനെയും, മികച്ച രണ്ടാമത്തെ ജില്ലയാ യി എറണാകുളത്തേയും തിരഞ്ഞെടുത്തു. പ്രകടനത്തിൽ ഒ ന്നാം സ്ഥാനം പാലക്കാട്, രണ്ടാം സ്ഥാനം കണ്ണൂർ, എറണാകു ളം ജില്ലകളെയും തിരഞ്ഞെടുത്തു.