
ഡൽഹി: കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരന് പകരം ആര്‍ക്കെങ്കിലും ചുമതല നല്‍കുന്നത് ആലോചിച്ചിട്ടില്ലെന്ന് എഐസിസി.
കെ സുധാകരൻ ചികിത്സയ്ക്ക് യാത്ര വേണ്ടി വരുമെന്ന് അറിയിച്ചുവെന്നും യാത്ര തീരുമാനിച്ച ശേഷം മറ്റു കാര്യങ്ങള്‍ ആലോചിക്കുമെന്നും എഐസിസി വൃത്തങ്ങള്‍ വ്യക്തമാക്കി. പരിശോധനക്കും ചികിത്സയ്ക്കുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഈ മാസം അമേരിക്കയിലേക്ക് പോകും.
രണ്ടാഴ്ചയിലേറെ സംഘടനാ തിരക്കുകളില്‍ നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നാണ് അദ്ദേഹം കെപിസിസി ഭാരവാഹികളെ അറിയിച്ചത്. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ മാസങ്ങളായി കെ സുധാകരന് കേരളത്തില്‍ ചികിത്സ തേടുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് പോരെന്ന രാഹുല്‍ ഗാന്ധിയുടെ ആവശ്യം കൂടി കണക്കിലെടുത്താണ് അമേരിക്കയിലേക്കുള്ള യാത്ര നിശ്ചയിച്ചത്. ന്യൂറോ സംബന്ധമായ ചികിത്സക്കായാണ് യാത്ര. വീസ ലഭിക്കുന്ന മുറയ്ക്ക് യാത്ര തീയതി തീരുമാനിക്കും.
ചികിത്സയ്ക്ക് പോകുന്നുവെന്ന അഭ്യൂഹം നിലനില്‍ക്കെ വീസയ്ക്ക് അപേക്ഷിച്ച കാര്യം ഓണ്‍ലൈനായി നടന്ന കെപിസിസി ഭാരവാഹികളുടെ യോഗത്തില്‍ കെ സുധാകരന് തന്നെ വ്യക്തമാക്കിയിരുന്നു.







