
സ്വന്തം ലേഖിക
ചെറായി:ഭാര്യക്ക് ഫോണില്‍ സന്ദേശം അയച്ചതിനെ ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തര്‍ക്കത്തിനിടെ സ്വകാര്യബസ് ഡ്രൈവറെ ഇരുമ്പ് വടിക്കടിച്ച് പരിക്കേല്‍പ്പിച്ച കേസില്‍ ബസ്സുടമയെ മുനമ്പം പോലീസ് അറസ്റ്റ് ചെയ്തു.
മുനമ്പം ബസ് സ്റ്റാൻഡില്‍ വെച്ചായിരുന്നു സംഭവം.ഡ്രൈവറായ മുനമ്പം ചമ്പങ്ങാട്ട് ശ്യാമി(32)നെ ആക്രമിച്ച കേസില്‍ ബസുടമ പള്ളിപ്പുറം പല്ലേക്കാട്ട് സജിത്തി(38)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ശ്യാം ആശുപത്രിയില്‍ ചികിത്സയിലാണ്. സജിത്തിനോടൊപ്പം ഇയാളുടെ ഭാര്യയും സഹോദരിയും കേസിലെ പ്രതികളാണ്.
മുനമ്പം ഇൻ ചാര്‍ജ് സി.ഐ. എ.എല്‍. യേശുദാസ്, എസ്.ഐ. മാരായ എം. അനീഷ്, ടി.കെ. രാജീവ്, എ.എസ്.ഐ. എം.വി. രശ്മി, എന്നിവരാണ് കേസ് അന്വേഷിച്ച് പ്രതിയെ അറസ്റ്റ് ചെയ്തത്.



