ഒരു സ്ത്രീയുമായി അവിഹിത ,ബന്ധമാരോപിച്ച് അപകീര്‍ത്തിപ്പെടുത്തുമെന്ന് ഊമക്കത്ത് അയച്ച്‌ ഭീഷണി; മനോവിഷമത്തിൽ എലിവിഷം കഴിച്ച് പയ്യന്നൂരിലെ യുവ വൈദികൻ; ഫാദര്‍ ആന്റണി ജീവനൊടുക്കിയ സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു….

Spread the love

കണ്ണൂര്‍: ഇല്ലാത്ത കാര്യം പറഞ്ഞ് അപകീര്‍ത്തിപ്പെടുത്തുന്ന ഊമക്കത്ത് ലഭിച്ചതിനെ തുടര്‍ന്ന് ഇടവക അസിസ്റ്റന്റ് വികാരി ജീവനൊടുക്കി.

video
play-sharp-fill

പയ്യന്നൂര്‍ കണ്ടോത്ത് സെന്റ് തോമസ് ദേവാലയം അസി.വികാരിയും ശ്രീകണ്ഠാപുരം ചേപ്പറമ്പ് മഞ്ഞളാം കുന്നിലെ മൂത്ത നാട്ട് അനുവെന്ന ഫാദര്‍ ആന്റണി (38) യാണ് ജീവനൊടുക്കിയത്.

കഴിഞ്ഞ അഞ്ചിനാണ് ഇദ്ദേഹം പള്ളിയില്‍ വെച്ചു എലിവിഷം കഴിച്ചത്. ഇതിനെ തുടര്‍ന്ന് യുവ വൈദികനെ കരുവഞ്ചാല്‍ വികാരിമാര്‍ക്കായുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. നീലഗുരുതരമായതിനെ തുടര്‍ന്ന് എര്‍ണാകുളം ലിസി ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അതി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കവെ ബുധനാഴ്‌ച്ച രാത്രി മരണമടയുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സീറോ മലബാര്‍ സഭയുടെ കീഴില്‍ മഹാരാഷ്ട്ര നാഗ്പൂര്‍ രൂപതയുടെ കിഴിലുള്ളതാണ് സെന്റ് തോമസ് ചര്‍ച്ച്‌. ഫാദര്‍ മാത്യു ആലങ്കോട്ടാണ് വികാരി. ഇവിടെ അസി.വികാരിയായി ജോലി ചെയ്തുവരുന്ന ഫാദര്‍ ആന്റണിയെ കുറിച്ചു ഇടവക അംഗങ്ങള്‍ക്കെല്ലാം നല്ല അഭിപ്രായമാണ്.

എന്നാല്‍ ഇദ്ദേഹത്തിന്റെ ചില നടപടികളോട് ഇഷ്ടമില്ലാത്ത ചിലര്‍ കഴിഞ്ഞ കുറച്ചു കാലമായി യുവ വൈദികനെതിരെ രഹസ്യ നീക്കങ്ങള്‍ നടത്തുകയായിരുന്നു. ഇതിന്റെ ഭാഗമായികഴിഞ്ഞ ദിവസമാണ് തന്നെ കുറിച്ചു അപകീര്‍ത്തിക്കരമായ ചില പരാമര്‍ശങ്ങള്‍ അടങ്ങിയ ഒരു ഊമക്കത്ത് ഫാദര്‍ ആന്റണിക്ക് ലഭിച്ചത്.

ഒരു സ്ത്രിയുമായുള്ള ഇല്ലാത്ത ബന്ധമാരോപിച്ചുള്ള കത്തില്‍ ഇതിന്റെ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും അതു സമൂഹ മാധ്യമങ്ങളില്‍ പ്രചരിപിക്കുമെന്നും പോസ്റ്ററായി അച്ചടിച്ചു പള്ളിയിലും പരിസര പ്രദേശങ്ങളിലും പതിക്കുമെന്നും ഭീഷണിമുഴക്കിയിരുന്നു. ഇതേ തുടര്‍ന്ന് ആകെ മനോ വിഷമത്തിലായിരുന്നു യുവ വൈദികൻ.

ഇതേ തുടര്‍ന്നാണ് എലിവിഷം കഴിച്ചതെന്നാണ് സൂചന. സംഭവത്തില്‍ പയ്യന്നൂര്‍ പൊലീസ് അസ്വാഭാവികമരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്. വൈദികന് ഊമക്കത്ത് അയച്ചയാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നേരത്തെ നിരവധി കേസുകളില്‍ പ്രതിയായ ആളാണ് ഇതിനു പിന്നിലെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.