play-sharp-fill
കേരളം എങ്ങോട്ടാണ് പോകുന്നത്….! റിയല്‍ എസ്റ്റേറ്റ് മേഖലയും നിര്‍മ്മാണ മേഖലയും തകര്‍ന്ന് തരിപ്പണമായി; സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകൾ അടച്ചുപൂട്ടി; വ്യാപ്യാര വ്യവസായ മേഖലകൾ തകർന്നു; അതിഥി തൊഴിലാളികൾ കേരളം വിടുന്നു; ജനങ്ങൾ പട്ടിണിയിലേക്ക് ; എന്നിട്ടും ധൂര്‍ത്തിന് കുറവില്ലാതെ പിണറായി സർക്കാർ; കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ….?

കേരളം എങ്ങോട്ടാണ് പോകുന്നത്….! റിയല്‍ എസ്റ്റേറ്റ് മേഖലയും നിര്‍മ്മാണ മേഖലയും തകര്‍ന്ന് തരിപ്പണമായി; സംസ്ഥാനത്തെ പകുതിയിലധികം ഹോട്ടലുകൾ അടച്ചുപൂട്ടി; വ്യാപ്യാര വ്യവസായ മേഖലകൾ തകർന്നു; അതിഥി തൊഴിലാളികൾ കേരളം വിടുന്നു; ജനങ്ങൾ പട്ടിണിയിലേക്ക് ; എന്നിട്ടും ധൂര്‍ത്തിന് കുറവില്ലാതെ പിണറായി സർക്കാർ; കേരളം സാമ്പത്തിക അടിയന്തരാവസ്ഥയിലേക്കോ….?

തിരുവനന്തപുരം: നിത്യനിദാന ചെലവുകള്‍ക്ക് പണമില്ലാതായാല്‍, ഒരു സംസ്ഥാനം എങ്ങനെ മുന്നോട്ടുപോവും.

പൊലീസും, കോടതിയും, സ്‌കൂളുകളും, ആശുപത്രികളുടെയുമൊക്കെ പ്രവര്‍ത്തനം സ്തംഭിക്കാൻ പോവുന്ന, കടുത്ത സാമ്പത്തിക പ്രതിസന്ധിയാണോ, ഈ കൊച്ചുകേരളത്തെ കാത്തിരിക്കുന്നത്.
എന്തായാലും 2023 എന്ന വര്‍ഷം കേരളത്തിലെ സാധാരണക്കാരെ സംബന്ധിച്ചിടത്തോളം അത്ര ഗുണകരമായ ഒരു കാലമല്ല.


വര്‍ഷാവസാനം എത്തിയതോടെ ജനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടം തിരിയുകയാണ്. നിര്‍മ്മാണ മേഖല സ്തംഭിച്ചു. കാര്‍ഷിക ഉല്‍പ്പനങ്ങള്‍ക്ക് വിലയില്ല. പക്ഷേ കറന്റ്ചാര്‍ജും, വെള്ളക്കരവും ഉള്‍പ്പടെ എല്ലാം കൂടുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സര്‍ക്കാര്‍ ജീവിനക്കാരുടെ ശമ്പളം അടക്കം മുടങ്ങുമെന്നും, ട്രഷറി അടച്ചിടുന്ന അവസ്ഥയുണ്ടാവുമെന്നും അഭ്യൂഹങ്ങള്‍ വരുന്നു. ഈ സമയത്താണ് സാമ്ബത്തിക അടിയന്തരാവസ്ഥ എന്ന വാക്കും ചര്‍ച്ചയില്‍ വരുന്നത്.

സംസ്ഥാനത്ത് സാമ്ബത്തിക അടിയന്തരവസ്ഥ പ്രഖ്യാപിക്കാൻ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച നിവേദനം, ഗൗരവത്തോടെ എടുത്തിരിക്കയാണ്, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ എന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.

കേരളത്തിലെ കണ്‍സ്ട്രക്ഷൻ മേഖല അതി ഭീകരമായി തകര്‍ന്നിരിക്കയാണെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഈ അവസ്ഥ തുടരുകയാണ്. ചെറുകിട നിര്‍മ്മാണ കമ്ബനികളും, കോണ്‍ട്രാക്റ്റര്‍മാരും തങ്ങളുടെ സ്ഥാപനങ്ങള്‍ അടച്ചുപൂട്ടിക്കഴിഞ്ഞു. കോട്ടയം ജില്ലയിലെ തിടനാട് സ്വദേശിയായ സജി തോമസ് എന്ന കോണ്‍ട്രാക്റ്റര്‍ തന്റെ അനുഭവം യുട്യൂബിലുടെ പങ്കുവെച്ചത് വൈറലാവുകയാണ്.

ഒരുകാലത്ത് അതിഥിതൊഴിലാളികളുടെ പറുദീസയായിരുന്നു കേരളമെങ്കില്‍, ഇപ്പോള്‍ അവരും ഈ നാടിനെ കൈവിടുകയാണ്. കാരണം ഇവിടെ നിന്നിട്ട് കാര്യമില്ല. പണിയില്ല. ഇക്കഴിഞ്ഞ ദീപാവലിക്ക് നാട്ടില്‍ പോയവരില്‍ പകുതി ബംഗാളികളും മടങ്ങിയെത്തിയിട്ടില്ല എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നത്.

ഇനി കേരളത്തിലേക്ക് ഇല്ല എന്ന് പലരും വിളിച്ച്‌ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ ധാരാളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന തമിഴ്‌നാട്ടിലേക്കും, കര്‍ണ്ണാടകയിലേക്കുമാണ് അവര്‍ പോകുന്നത്. ചിലരൊക്കെ നേപ്പാള്‍, ഭൂട്ടാൻ എന്നീ രാജ്യങ്ങളിലേക്കും തിരിച്ചുകഴിഞ്ഞു. ഡല്‍ഹി, ഹൈദരബാദ്, വിശാഖപട്ടണം, മുംബൈ തുടങ്ങിയ നഗരങ്ങളിലേക്കും ഈ തൊഴിലാളികള്‍ ചേക്കേറുന്നുണ്ട്.

നിര്‍മ്മാണ മേഖലയിലെ ഈ തിരിച്ചടിയും, ബംഗാള്‍- ബീഹാര്‍ തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കും, കേരളത്തിന്റെ പ്രാദേശിക വിപണിയെയും ബാധിച്ചിട്ടുണ്ട്. ലോട്ടറി, ഹോട്ടല്‍, കൂള്‍ബാര്‍, മൊബൈല്‍ റീചാര്‍ജ്, ഓട്ടോറിക്ഷ, പിക്കപ്പ്, തുടങ്ങിയ സകലമേഖലകളിലും മാന്ദ്യം കടന്നുവരികയാണ്. നാട്ടിൻപുറങ്ങളിലെ ഹോട്ടലുകളില്‍ പലതിനും പുട്ടുവീണു. ദേശീയപാതയിലുടെ സഞ്ചരിച്ചാല്‍ ഷട്ടറിട്ട് കിടക്കുന്ന ഒരുപാട് സ്ഥാപനങ്ങളെ കാണാം. കഴിഞ്ഞവര്‍ഷം പ്രതിദിനം 20,000 രൂപയുടെ കച്ചവടം നടന്ന പലഹോട്ടലുകളിലും, ഇപ്പോള്‍ അയ്യായിരം രൂപയുടെ കച്ചവടംപോലുമില്ല എന്നാണ് കച്ചവടക്കാര്‍ പറയുന്നത്. കൂലിയും ചെലവും കഴിഞ്ഞ് ബാക്കി ഒന്നുമില്ലാത്ത അവസ്ഥ.