തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി അധികാരമേറ്റു; ഔദ്യോഗിക വസതിയുടെ പേര് മാറ്റി

Spread the love

സ്വന്തം ലേഖിക

ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി അധികാരമേറ്റു. വൻ ജനാവലിയെ സാക്ഷിയാക്കി ഹൈദരാബാദ് ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തിലായിരുന്നു സത്യപ്രതിജ്ഞ ചടങ്ങ്.ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മല്ലു ഭട്ടി വിക്രമാര്‍ക്കെ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

രേവന്ത് റെഡ്ഡിക്കും ഉപമുഖ്യമന്ത്രിക്കും പുറമെ 10 മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങില്‍ കോണ്‍ഗ്രസ് നേതാക്കളായ സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ തുടങ്ങിയര്‍ പങ്കെടുത്തു.സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തില്‍ വന്നതിനു പിന്നാലെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലുള്ള ബാരിക്കേഡുകള്‍ നീക്കി. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ പേര് മാറ്റി. പ്രഗതി ഭവന്‍ എന്നത് പ്രജാ ഭവന്‍ എന്നാക്കി മാറ്റുകയായിരുന്നു. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍പ്പെട്ടതായിരുന്നു ഇത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെലങ്കാനയില്‍ 119ല്‍ 64 സീറ്റ് നേടിയാണ് കോണ്‍ഗ്രസ് അധികാരത്തിലേക്ക് എത്തിയത്. മുഖ്യമന്ത്രിയായിരുന്ന കെ ചന്ദ്രശേഖര്‍ റാവുവിന്‍റെ പാര്‍ട്ടിയായ ബി.ആര്‍.എസിന് 39 സീറ്റ് മാത്രമാണ് ലഭിച്ചത്. മൂന്നാം തവണയും തെലങ്കാനയില്‍ അധികാരത്തിലേറാമെന്ന ചന്ദ്രശേഖര്‍ റാവുവിന്‍റെ സ്വപ്നങ്ങള്‍ തകര്‍ത്തത് രേവന്ത് റെഡ്ഡിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തിയ ശക്തമായ മുന്നേറ്റമാണ്. ഭരണവിരുദ്ധ വികാരം പൂര്‍ണമായും മുതലെടുക്കാൻ കോണ്‍ഗ്രസിന് സാധിച്ചു.