Spread the love

കൊച്ചി: പ്രവീണയെ സൈബര്‍ ഇടത്തിലെ വേട്ടയാടലുകള്‍ വെറുതെ വിടുന്നില്ല.

video
play-sharp-fill

ആറ് വര്‍ഷമായി തുടരുന്ന അപമാനിക്കല്‍ ഇപ്പോള്‍ എല്ലാ പരിധിയും വിടുന്നു.
തന്റെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച പ്രതിയെ ഒരു തവണ പിടികൂടി ജാമ്യത്തില്‍ വിട്ടയച്ചെന്നും കുറ്റകൃത്യം ഇയാള്‍ ഇപ്പോഴും ആവര്‍ത്തിക്കുക ആണെന്നും പ്രവീണ ആരോപിക്കുന്നു.

തന്റെ മകളുടേത് അടക്കമുള്ള ഫോട്ടോകള്‍ അശ്ലീലമായി പ്രചരിപ്പിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍. കുറ്റം ആവര്‍ത്തിച്ചാല്‍ ശിക്ഷയുടെ കാഠിന്യം കൂടൂം. പക്ഷേ ആരും ഭാഗ്യരാജിനെ തേടി പോകുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘എന്റെയും എന്റെ വീട്ടുകാരുടെയും മോര്‍ഫ് ചെയ്ത ഫോട്ടോകള്‍, എന്റെ തലയും താഴേക്ക് വികൃതരൂപമായി, വൃത്തികെട്ട രീതിയില്‍ എന്ന് തന്നെ പറയാം. വസ്ത്രമില്ലാതെ നില്‍ക്കുന്നവരുടെ ഫോട്ടോ എടുത്ത് അതില്‍ എന്റെ ഫോട്ടോസ് വച്ച്‌ പ്രചരിപ്പിക്കുകയാണ്.

അവനത് കണ്ട് ആസ്വദിക്കുന്നത് മാത്രമല്ല പ്രചരിപ്പിക്കുകയാണ്’, എന്ന് പ്രവീണയുടെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. നേരത്തെ പ്രവീണയുടെ പരാതിയില്‍ തമിഴ്‌നാട് സ്വദേശിയായ ഭാഗ്യരാജ് അകത്തായി. ഡല്‍ഹിയില്‍ താമസിക്കുന്ന ഇയാള്‍ ജാമ്യത്തില്‍ ഇറങ്ങി. അതിന് ശേഷവും അപമാനിക്കല്‍ തുടരുന്നു.

പുറം ലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ ഇതുതന്നെ ഇയാള്‍ ആവര്‍ത്തിക്കുക ആണെന്ന് പ്രവീണ പറയുന്നു. പ്രവീണയുടെ ചിത്രം മാത്രമല്ല മകളുടെ ഫോട്ടോകളും ഇത്തരത്തില്‍ ഇയാള്‍ ദുരുപയോഗം ചെയ്തു. മോളുടെ ഇൻസ്റ്റയില്‍ കയറി ഫോട്ടോസ് എടുക്കുക, അവളുടെ ഫ്രണ്ട്‌സിനെയും പഠിപ്പിക്കുന്ന അദ്ധ്യാപകരെയും ടാ?ഗ് ചെയ്യും. അദ്ധ്യാപകരെ വച്ച്‌ മോശമായ രീതിയില്‍ കുറിപ്പെഴുതുന്നുമെന്നും പ്രവീണ പറയുന്നു.