Spread the love

ഇടുക്കി: സാധനം വാങ്ങാനെത്തിയ പെണ്‍കുട്ടിയെ കടന്നുപിടിച്ച ബേക്കറി കടയിലെ ജീവനക്കാരന്‍ അറസ്റ്റില്‍.

video
play-sharp-fill

പീരുമേട് അമ്ബലംകുന്ന് സ്വദേശി ചീരൻ (53) ആണ് പിടിയിലായത്.

ഇടുക്കിയിലെ പീരുമേട്ടില്‍ ജ്യൂസ് വാങ്ങാൻ ബേക്കറിയില്‍ എത്തിയ പ്രായ പൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കടന്നു പിടിച്ച കേസിലാണ് കടയിലെ ജീവനക്കാരനെ പോലീസ് അറസ്റ്റു ചെയ്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പീരുമേട് ടൗണില്‍ ചീരൻ ജോലി ചെയ്യുന്ന കടയില്‍ വല്യമ്മക്ക് ഒപ്പമാണ് കുട്ടിയെത്തിയത്. ജ്യൂസ് ആവശ്യപ്പെട്ടപ്പോള്‍ ഇത് നല്‍കാനായി ഫ്രിഡ്ജിന് സമീപമെത്തിയപ്പോള്‍ കടന്നു പിടിച്ചു എന്നാണ് പരാതി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.