
സ്വന്തം ലേഖിക
ആലുവ:ഇടതുവശത്തുകൂടി ഓവര്‍ടേക്ക് ചെയ്ത സ്കൂട്ടര്‍ കെഎസ്ആര്‍ടിസി ബസിന് മുന്നില്‍ കയറ്റിനിര്‍ത്തിയത് ചോദ്യം ചെയ്ത ഡ്രൈവറെ മര്‍ദിച്ചു.കോതമംഗലം ഡിപ്പോയിലെ ഡ്രൈവര്‍ എംഎച്ച് ജയകുമാറിനെയാണ് സ്കൂട്ടര്‍ യാത്രികന് മര്‍ദിച്ചത്.
കഴിഞ്ഞ ദിവസം വൈകുന്നേരം നാലരയോടെ ആലുവ മുട്ടത്താണ് സംഭവം. മര്‍ദിക്കുന്നതിന്റെ വീഡിയേ പുറത്തുവന്നു.കൈക്കുഞ്ഞുമായി ഇടതുവശത്തുകൂടി കടന്നുവന്ന് ബസിനു മുന്നില്‍ കയറ്റിനിര്‍ത്തുന്നത് അപകടം ഉണ്ടാക്കുകയില്ലേയെന്ന് ഡ്രൈവര്‍ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നാണ് ജയകുമാര്‍ പോലീസിനു നല്കിയ മൊഴി. തുടര്‍ന്ന് ബസിന്റെ ഡോര്‍ തുറന്ന് സ്കൂട്ടര്‍ യാത്രികന് കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിക്കുകയുമായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സംഭവത്തില്‍ ഡ്യൂട്ടി തടസപ്പെടുത്തിയതും മര്‍ദിച്ചതുമടക്കമുള്ള വകുപ്പുകള്‍ പ്രകാരം യുവാവിനെതിരെ പൊലീസ് കേസെടുത്തു. എന്നാല്‍ ഉതിനു പിന്നാലെ ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം നടന്നുവരുകയാണ്. മൂന്നാറില്‍ നിന്ന് ആലുവയിലേക്ക് സര്‍വീസ് നടത്തുന്ന ബസിന്റെ ഡ്രൈവറാണ് ജയകുമാര്‍. പരിക്കേറ്റ ഡ്രൈവര്‍ കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്.







