video
play-sharp-fill

Saturday, May 24, 2025
HomeMain'പിണറായി മുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികള്‍ പറയുന്നുണ്ട്'; നവകേരള സദസിന് വിദ്യാര്‍ത്ഥികള്‍ സ്വന്തം ഇഷ്ടപ്രകാരം വരുന്നതാണെന്ന് മന്ത്രി...

‘പിണറായി മുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികള്‍ പറയുന്നുണ്ട്’; നവകേരള സദസിന് വിദ്യാര്‍ത്ഥികള്‍ സ്വന്തം ഇഷ്ടപ്രകാരം വരുന്നതാണെന്ന് മന്ത്രി ആര്‍ ബിന്ദു

Spread the love

പാലക്കാട്: നവകേരള സദസില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച്‌ പങ്കെടുപ്പിക്കുന്നതല്ല അവര്‍ സ്വന്തം ഇഷ്ടപ്രകാരം വരുന്നതാണെന്ന് മന്ത്രി ആര്‍ ബിന്ദു.

‘മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങില്‍ വരാൻ വിദ്യാര്‍ത്ഥികള്‍ക്ക് താല്‍പ്പര്യമുണ്ടാകും. മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ വളരെ ജനപ്രിയമായാണ് മുഖ്യമന്ത്രിയെ അവര്‍ക്ക് കാണാൻ കഴിയുന്നത്.

മുഖ്യമന്ത്രി അവരുടെ ഉറ്റ സുഹൃത്തിനെപ്പോലെയാണ്. പിണറായി മുത്തച്ഛനെപ്പോലെയാകണം എന്നുവരെ കുട്ടികള്‍ പറയുന്ന സ്ഥിതിയുണ്ട്.’ – ആര്‍ ബിന്ദു പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവകേരള സദസില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെ ഹൈക്കോടതി നിലപാട് കടുപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പ്രതികരണം.

കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നത് ഹൈക്കോടതി നേരത്തെ വിലക്കിയിരുന്നു. ഇത് അവഗണിച്ച്‌ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതാണ് കോടതിയെ പ്രകോപിപ്പിച്ചത്.

ഉത്തരവുണ്ടായിട്ടും സ്കൂള്‍ കുട്ടികളെ പങ്കെടുപ്പിക്കുന്നത് ഗൗരവകരമാണെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കുഞ്ഞ് മനസുകളില്‍ രാഷ്ട്രീയം കുത്തിവയ്‌ക്കേണ്ടെന്നും സര്‍ക്കാര്‍ സ്വീകരിച്ച തുടര്‍നടപടികള്‍ ഒരാഴ്ചയ്‌ക്കുള്ളില്‍ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments