video
play-sharp-fill

നടൻ വിനോദ് തോമസിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കാറില്‍ തകരാര്‍ കണ്ടെത്താനായില്ല; മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; എന്നാൽ  കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല;  മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

നടൻ വിനോദ് തോമസിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കാറില്‍ തകരാര്‍ കണ്ടെത്താനായില്ല; മരണകാരണം കാര്‍ബണ്‍ മോണോക്സൈഡ് ശ്വസിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ; എന്നാൽ  കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല;  മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

Spread the love

സ്വന്തം ലേഖകൻ 

കോട്ടയം: നടന്‍ വിനോദ് തോമസിന്റെ മരണത്തില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്. വിനോദിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കാറില്‍ ഫൊറന്‍സിക് വിഭാഗവും മോട്ടോര്‍ വാഹന വകുപ്പും നടത്തിയ പരിശോധനയില്‍ തകരാറൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല. കാര്‍ബണ്‍ മോണോക്‌സൈഡ് ഉള്ളില്‍ച്ചെന്നാണ് മരണമെന്നു പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിരുന്നു.

ഫൊറന്‍സിക് പരിശോധനയില്‍ കാറിനുള്ളില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് രൂപപ്പെട്ടത് എങ്ങനെയെന്നു തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. ഈ പശ്ചാത്തലത്തില്‍ മരണവുമായി ബന്ധപ്പെട്ട ദുരൂഹത നീക്കാന്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനാണ് പൊലീസിന്റെ തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിദഗ്ധരായ മെക്കാനിക്കല്‍ എന്‍ജിനീയര്‍മാരെ എത്തിച്ച് കാര്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ശനിയാഴ്ച വൈകിട്ട് പാമ്പാടിയിലെ ബാറിനു സമീപത്തെ പാര്‍ക്കിങ് ഗ്രൗണ്ടിലാണ് മീനടം കുറിയന്നൂര്‍ സ്വദേശിയായ നടന്‍ വിനോദ് തോമസിനെ (47) കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ആരും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

രാവിലെ 11 മണി മുതല്‍ ഉണ്ടായിരുന്ന വിനോദ് ഉച്ച കഴിഞ്ഞ് രണ്ടുമണിയോടെയാണ് കാറിന്റെ ഉള്ളില്‍ കയറി എസി ഓണാക്കിയിട്ട് ഇരുന്നത്. മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കാര്‍ തുറക്കാതെ വന്നതോടെ ബാര്‍ ജീവനക്കാര്‍ മുട്ടി വിളിച്ചു. വാതില്‍ തുറക്കാതെയായതോടെ കാറിന്റെ ചില്ല് തകര്‍ത്താണ് വാതില്‍ തുറന്നത്.