കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം ; തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്‌പ്പ് ; അധ്യാപകരെ ഭീഷണിപ്പെടുത്തി പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു; ക്ലാസ് മുറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; സിനിമാ സ്‌റ്റൈലിൽ സ്കൂളിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ത്ഥിയെ നാട്ടുകാരുടെ സഹായത്തോടെ  പിടികൂടി പൊലീസ്  

കേരളത്തില്‍ കേട്ടുകേള്‍വിയില്ലാത്ത സംഭവം ; തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്‌പ്പ് ; അധ്യാപകരെ ഭീഷണിപ്പെടുത്തി പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു; ക്ലാസ് മുറിയിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ; സിനിമാ സ്‌റ്റൈലിൽ സ്കൂളിൽ എത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പൂര്‍വ വിദ്യാര്‍ത്ഥിയെ നാട്ടുകാരുടെ സഹായത്തോടെ  പിടികൂടി പൊലീസ്  

Spread the love

സ്വന്തം ലേഖകൻ 

തൃശൂര്‍: തൃശൂര്‍ വിവേകോദയം സ്‌കൂളില്‍ വെടിവയ്‌പ്പ്. പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് സ്‌കൂളില്‍ തോക്കുമായെത്തി വെടിയുതിര്‍ത്തത്. തൃശൂര്‍ നഗര മധ്യത്തിലെ സ്‌കൂളിലാണ് സംഭവം. ആദ്യം തോക്കുമായി പ്രിൻസിപ്പളിന്റെ മുറിയില്‍ എത്തി.

തോക്ക് പുറത്തെടുത്തു. അതിനിടെ അദ്ധ്യാപകരെ ചീത്ത പറഞ്ഞു. അതിന് ശേഷം മറ്റൊരു മുറിയില്‍ കയറി. അതിന് ശേഷം മുകളിലേക്ക് മൂന്ന് തവണ വെടിയുതിര്‍ത്തു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പുറത്തേക്ക് ഇറങ്ങി ഓടി. ഈ സമയം നാട്ടുകാര്‍ ബല പ്രയോഗത്തിലൂടെ ഇയാളെ പിടികൂടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുളയം സ്വദേശി ജഗനാണ് പൊലീസ് അറസ്റ്റിലായത്. ഈ തോക്ക് എയര്‍ ഗണ്‍ ആണോ എന്നും പരിശോധിക്കും. കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തിലൊരു സംഭവം. ജഗനെതിരെ വേറേയും കേസുകളുണ്ട്. മയക്കു മരുന്ന് കേസുകളിലും ഇയാള്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇയാള്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. സ്‌കൂളിലെത്തി ചില കുട്ടികളെ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. ഇതെല്ലാം പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രിൻസിപ്പളിന്റെ മുറിയില്‍ തോക്കുമായി ഇരിക്കുന്ന ജഗന്റ് ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

പൂര്‍വ്വ വിദ്യാര്‍ത്ഥി സ്‌കൂളില്‍ എത്തിയപ്പോള്‍ ആര്‍ക്കും തുടക്കത്തില്‍ അസ്വാഭാവികത തോന്നിയില്ല. തോക്ക് പുറത്തെടുത്തതോടെയാണ് പ്രതിസന്ധി തുടങ്ങുന്നത്. ആദ്യം കൈയിലുള്ളത് കളിത്തോക്കാണെന്നാണ് ഏവരും കരുതിയത്. ക്ലാസ് മുറിയില്‍ എത്തി വെടിയുതിര്‍ത്തപ്പോഴാണ് ഏവരും ഞെട്ടിച്ചത്. സിനിമാ സ്‌റ്റൈലിലായിരുന്നു ഇയാളുടെ ഇടപെടല്‍. ഇയാളെ പഠിപ്പിച്ച അദ്ധ്യാപകരും ഈ സമയം സ്‌കൂളില്‍ ഉണ്ടായിരുന്നു.

സ്റ്റാഫ് റൂമില്‍ കയറി അദ്ധ്യാപകരെ ഭീഷണിപ്പെടുത്തുകയും പിന്നാലെ തോക്കെടുത്ത് മൂന്നുതവണ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയുമായിരുന്നു. ഇയാളുടെ കൈയിലുണ്ടായിരുന്നത് എയര്‍ ഗണ്‍ ആണെന്ന് സംശയമുള്ളതായി അദ്ധ്യാപകര്‍ പറയുന്നു. തൃശൂരിലെ മികച്ച സ്‌കൂളില്‍ ഒന്നാണ് വിവേകോദയം സ്‌കൂള്‍. മുൻ സ്പീക്കര്‍ തേറമ്പില്‍ രാമകൃഷ്ണനാണ് സ്‌കൂള്‍ മാനേജര്‍.