ഇടുക്കി നെടുങ്കണ്ടത്ത് കുടുംബ കലഹത്തെ തുടർന്ന് ഭാര്യാപിതാവിനെ മരുമകന്‍ വെട്ടിക്കൊലപ്പെടുത്തി; ഭാര്യക്ക് നേരെയും ആക്രമണം; അന്വേഷണം ആരംഭിച്ച് പൊലീസ്
ഇടുക്കി: ഇടുക്കിയില്‍ നെടുംകണ്ടത്ത് മരുമകന്‍ ഭാര്യാപിതാവിനെ വെട്ടികൊലപ്പെടുത്തി.
പുതുപ്പറമ്പില്‍ ടോമി ആണ് കൊല്ലപ്പെട്ടത്.
ഇദ്ദേഹത്തിന്‍റെ മരുമകൻ ജോബിൻ തോമസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കുടുംബ കലഹത്തെതുടര്‍ന്നാണ് കൊലപാതകമെന്നാണ് പൊലീസ് സംശയിക്കുന്നത്. ജോബിന്‍റെ ഭാര്യയും ടോമിയുടെ മകളുമായ ടിന്റുവിനെയും കത്തികൊണ്ട് ആക്രമിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
വെട്ടേറ്റ് ഗുരുതരമായി പരിക്കേറ്റ ടിന്‍റുവിനെ കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ടിന്‍റുവിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. സംഭവത്തില്‍ കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു.
ബംഗളൂരുവില്‍ കച്ചവടം ചെയ്തുവരുകയായിരുന്നു ജോബിന്‍. ഏറെ നാളായി ഭാര്യ ടിന്‍റുവുമായി ജോബിന്‍ തര്‍ക്കത്തിലായിരുന്നു. ഇരുവരും അകന്നുകഴിയുകയായിരുന്നു. ഇന്നലെ അര്‍ധരാത്രിക്കുശേഷമാണ് നെടുംകണ്ടം കൗന്തിയിലെ ടോമിയുടെ വീട്ടിലെത്തി ജോബിന്‍ ആക്രമണം നടത്തിയത്.