play-sharp-fill
സ്‌റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ജെസിബി കടത്തിയ വാര്‍ത്ത പ്രചരിപ്പിച്ചതിന് പ്രതിയുടെ മര്‍ദ്ദനം; യുവാവിൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

സ്‌റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ ജെസിബി കടത്തിയ വാര്‍ത്ത പ്രചരിപ്പിച്ചതിന് പ്രതിയുടെ മര്‍ദ്ദനം; യുവാവിൻ്റെ പരാതിയിൽ കേസെടുത്ത് പൊലീസ്

കോഴിക്കോട്: പൊലീസ് സ്‌റ്റേഷനില്‍ നിന്ന് ജെസിബി കടത്തിക്കൊണ്ടുപോയ വാര്‍ത്ത വാട്സ്ഗ്രൂപ്പില്‍ പ്രചരിപ്പിച്ചതിന് കേസിലെ പ്രതി മര്‍ദിച്ചെന്ന യുവാവിന്റെ പരാതിയില്‍ കേസ്.

കൂമ്പാറ സ്വദേശി ഫൈസലിന്റെ പരാതിയില്‍ ജയേഷ്, മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരുടെ പരാതിയില്‍ ഫൈസലിനെതിരെയും തിരുവമ്പാടി പൊലീസ് കേസെടുത്തിട്ടുണ്ട്.


കഴിഞ്ഞ മാസം 19 നാണ് കൊടിയത്തൂര്‍ പഞ്ചായത്തിലെ തോട്ടുമുക്കത്തിനടുത്ത പുതിയനിടത്ത് വെച്ച്‌ ബൈക്കില്‍ ജെസിബി ഇടിച്ച്‌ ഒരാള്‍ മരിച്ചത്. ഈ കേസുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്ത ജെസിബിയാണ് സ്റ്റേഷനില്‍ നിന്നും കടത്തിക്കൊണ്ടുപോയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഈ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ പ്രതി ജയേഷ് കഴിഞ്ഞ ദിവസം ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് കൂമ്ബാറ സ്വദേശി ഫൈസലിന്റെ പരാതി. ജെസിബി സ്റ്റേഷനില്‍ നിന്നും കടത്തിയെന്ന വാര്‍ത്ത ഷെയര്‍ ചെയ്തതിനായിരുന്നു മര്‍ദ്ദനമെന്നാണ് ആരോപണം.

ജെസിബി ഉടമയുടെ മകനും കേസിലെ മറ്റൊരു പ്രതിയുമായ മാര്‍ട്ടിനും മര്‍ദനം നടക്കുന്ന സമയത്ത് കാറില്‍ ഉണ്ടായിരുന്നെന്നും ആരോപണമുണ്ട്. ഫൈലസിന്റെ പരാതിയില്‍ ഇരുവര്‍ക്കുമെതിരെ കേസെടുത്തു.

എന്നാല്‍ ഫൈസല്‍ മര്‍ദ്ദിച്ചെന്ന് ജയേഷ് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫൈസലിനെതിരെയും കേസെടുത്തു. സംഭവത്തില്‍ ഇരു കൂട്ടരുടേയും മൊഴി രേഖപ്പെടുത്തി.