play-sharp-fill
കേരളവര്‍മയില്‍ പോള്‍ ചെയ്ത വോട്ടുകള്‍ സംബന്ധിച്ച്‌ വ്യത്യാസമുണ്ടെന്ന് ഹൈക്കോടതി; തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കണം.

കേരളവര്‍മയില്‍ പോള്‍ ചെയ്ത വോട്ടുകള്‍ സംബന്ധിച്ച്‌ വ്യത്യാസമുണ്ടെന്ന് ഹൈക്കോടതി; തെരഞ്ഞെടുപ്പ് രേഖകള്‍ ഹാജരാക്കണം.

സ്വന്തം ലേഖിക

കൊച്ചി : കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയില്‍ പോള്‍ ചെയ്ത വോട്ടുകളില്‍ സംശയമുണ്ടെന്ന് ഹൈക്കോടതി. രണ്ട് ടാബുലേഷൻ നടന്നെന്നാണ് മനസിലാക്കുന്നതെന്ന് കോടതി നിരീക്ഷിച്ചു. കൂടുതല്‍ രേഖകള്‍ ഹാജരാക്കാനാണ് ഹൈക്കോടതി നിര്‍ദേശം. ഇപ്പോഴുള്ള രേഖകള്‍ വെച്ച്‌ ഇടക്കാല ഉത്തരവിടാനാവില്ലെന്നും കോടതി വ്യക്തമാക്കി.

 

 

 

കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടൻ സമര്‍പ്പിച്ച ഹരജിയില്‍ എതിര്‍ കക്ഷികള്‍ക്ക് കോടതി നോട്ടീസ് അയച്ചു. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. കേരളവര്‍മ കോളജിലെ തെരഞ്ഞെടുപ്പ് വിവാദത്തില്‍ പ്രതിഷേധം കടുപ്പിക്കുകയാണ് കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറിന്റെ നിരാഹാര സമരം തുടരുകയാണ്. അതേസമയം, ഉന്നത വിദ്യാഭ്യാസമന്ത്രി ആര്‍.ബിന്ദുവിനെതിരെ കേരള വര്‍മ കോളജിലേക്ക് കോണ്‍ഗ്രസ് മാര്‍ച്ച്‌ നടത്തി. മാര്‍ച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group