video

play-rounded-fill play-rounded-outline play-sharp-fill play-sharp-outline
pause-sharp-outline pause-sharp-fill pause-rounded-outline pause-rounded-fill
00:00

Wednesday, May 21, 2025
HomeMainഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ;ജനശ്രദ്ധ നേടിയ ഈറ്റ് കൊച്ചി ഈറ്റ് ചാനൽ...

ഫുഡ് വ്ളോഗർ രാഹുൽ എൻ കുട്ടി മരിച്ച നിലയിൽ;ജനശ്രദ്ധ നേടിയ ഈറ്റ് കൊച്ചി ഈറ്റ് ചാനൽ വ്ളോഗർ,ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം.

Spread the love

 

സ്വന്തം ലേഖിക

കൊച്ചി:ഈറ്റ് കൊച്ചി ഈറ്റ് ചാനൽ ഫുഡ്‌ വ്ലോഗര്‍ രാഹുല്‍ എൻ കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളിയാഴ്ച രാത്രി തൃപ്പൂണിത്തുറയിലെ വീട്ടിലാണ്‌ രാഹുലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്‌.ഈറ്റ്‌ കൊച്ചി ഈറ്റ്‌ എന്ന ഫുഡ്‌ വ്‌ളോഗ്‌ കൂട്ടായ്‌മയിലെ വ്ലോഗറായിരുന്നു രാഹുല്‍. കൊച്ചിയിലെ രുചികളും ഭക്ഷണശാലകളും പരിചയപ്പെടുത്തുന്ന കൂട്ടായ്‌മയാണ്‌ ഈറ്റ്‌ കൊച്ചി ഈറ്റ്‌. കഴിഞ്ഞ ദിവസവും രാഹുല്‍ സോഷ്യല്‍മീഡിയയില്‍ സജീവമായിരുന്നു.വെള്ളിയാഴ്ച രാവിലെ ഇടപ്പള്ളി ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പത്തെക്കുറിച്ചുള്ള വീഡിയോ രാഹുല്‍ പങ്കുവച്ചിരുന്നു.

 

കഴിഞ്ഞ ദിവസം രാത്രിയോടെ രാഹുലിനെ മടവനയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.കഴിഞ്ഞ ദിവസം രാത്രി രാഹുല്‍ വളരെ അസ്വസ്ഥനായിരുന്നെന്നും ആത്മഹത്യ ചെയ്യാൻ മാത്രം പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ലെന്നും ബന്ധുക്കളും സുഹൃത്തുക്കളും പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ ദിവസം രാത്രി വീട്ടിലെത്തിയ രാഹുലിനെ സുഹൃത്തുക്കള്‍ ഫോണില്‍ വിളിച്ചിരുന്നു.എന്നാല്‍ തുടരെ തുടരെ വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ 12 മണിയോടെ മാടവനയില്‍ എത്തി രാഹുലിന്റെ അച്ഛനെ വിളിച്ച്‌ ഫോണ്‍ എടുക്കുന്നില്ലെന്ന് പറയുകയായിരുന്നു. തുടര്‍ന്ന് അച്ഛനാണ് മുറിയില്‍ ചെന്നുനോക്കിയത്. ഈ സമയത്ത് ബെഡ്ഷീറ്റില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു രാഹുല്‍. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

അടുത്തിടെ രാഹുല്‍ പങ്കാളിത്തത്തില്‍ ഒരു കോഫി ഷോപ്പ് തുടങ്ങിയിരുന്നു. മരണത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാഹുലിന്റെ ഫോണ്‍ പൊലീസ് പരിശോധനയ്ക്കായി കൊണ്ടുപോയിട്ടുണ്ട്. ഫെയ്‌സ്ബുക്ക് ഫണ്ട് നല്‍കുന്ന രാജ്യത്തെ ആദ്യത്തെ ഫുഡ് കമ്മ്യൂണിറ്റിയാണ് ഈറ്റ് കൊച്ചി ഈറ്റ്. 50,000 ഡോളറാണ് ഫെയ്‌സ്ബുക്ക് അനുവദിച്ചത്. ഇൻസ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലധികം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഈറ്റ് കൊച്ചി ഈറ്റ്.

RELATED ARTICLES
- Advertisment -
Google search engine

Most Popular

Recent Comments