കോട്ടയം നാൽക്കവലയിൽ ആൽമരത്തിന്റെ ശിഖരം ഒടിഞ്ഞ് വീണ് പോസ്റ്റ് തകർന്നു ; അപകട സമയത്ത് ജംഗ്ഷനിൽ ആളുകളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി

Spread the love

സ്വന്തം ലേഖിക

video
play-sharp-fill

കോട്ടയം : നാൽക്കവല ജംഗ്ഷനിൽ പരുത്തുംപാറ റോഡിൽ നിന്നിരുന്ന ആൽമരത്തിന്റെ ശിഖരങ്ങൾ ഒടിഞ്ഞു വീണ് പ്രദേശത്തെ വൈദ്യുതി പോസ്റ്റുകൾ ഒടിഞ്ഞു.
ശനിയാഴ്ച രാവിലെ 8 മണിയോടെയാണ് സംഭവം. അപകടാവസ്ഥയിൽ നിന്ന മരം വെട്ടിമാറ്റണമെന്ന് നാട്ടുകാർ നിരവധി തവണ ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ അതിനെതിരെ ഒരു നടപടിയും അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടായിരുന്നില്ല.

പോസ്റ്റ് ഒടിഞ്ഞ തോടെ ഇവിടുത്തെ വൈദ്യുതി ബന്ധവും താറുമാറായി. അപകട സമയത്ത് ജംഗ്ഷനിൽ ആളുകളില്ലാത്തതിനാൽ വൻ അപകടം ഒഴിവായി. തുടർന്ന് വൈദ്യുതി വകുപ്പ് അധികൃതരും നാട്ടുകാരും ചേർന്ന് വഴിയിലേക്ക് വീണ ശിഖര ഭാഗങ്ങൾ വെട്ടിമാറ്റി ഗതാഗത തടസ്സം നീക്കുകയും ചെയ്തു. വലിയ ശിഖര ഭാഗങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റുകയും ചെയ്തു.കോട്ടയം ഈസ്റ്റ്‌ പൊലിസും സ്‌ഥലത്തെത്തി. രണ്ടാഴ്ച മുമ്പ് കലക്ടറേറ്റിന് സമീപത്തും മരം വീണ് വൈദ്യുതി പോസ്റ്റുകൾ തകർന്നിരുന്നു

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group