play-sharp-fill
ചക്രവാതച്ചുഴി കേരളത്തിനു മുകളിലൂടെ സഞ്ചരിച്ച്‌ അറബിക്കടലില്‍; സംസ്ഥാനത്ത് ഇന്ന് പകല്‍ സമയത്തും വ്യാപകമായ മഴ

ചക്രവാതച്ചുഴി കേരളത്തിനു മുകളിലൂടെ സഞ്ചരിച്ച്‌ അറബിക്കടലില്‍; സംസ്ഥാനത്ത് ഇന്ന് പകല്‍ സമയത്തും വ്യാപകമായ മഴ

സ്വന്തം ലേഖിക

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും വ്യാപകമായി മഴ ലഭിക്കുമെന്ന് മുന്നറിയിപ്പ്. ചക്രവാതചുഴി ഇന്നലെ രാത്രിയോടെ കേരളത്തിനു മുകളിലൂടെ സഞ്ചരിച്ചു അറബിക്കടലില്‍ എത്തിച്ചേര്‍ന്നതിന്‍റെ ഭാഗമായയാണ് മഴ. പകല്‍ സമയത്തും മഴയുണ്ടാകും. മറ്റൊരു ചക്രവാതച്ചുഴി തെക്കൻ തമിഴ്നാടിനു മുകളില്‍ നിലനില്‍ക്കുന്നുണ്ടെന്ന് കാലാവസ്ഥ വിദഗ്ധര്‍ അറിയിച്ചു. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തെക്ക് കിഴക്കൻ ഇന്ത്യക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം മിതമായ/ഇടത്തരം മഴയ്ക്ക്‌ സാധ്യതയുണ്ട്.

നവംബര്‍ നാല് മുതല്‍ എട്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും നവംബര്‍ 3 മുതല്‍ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അതേസമയം, ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് തെക്ക് കിഴക്കൻ ഇന്ത്യക്ക് മുകളിലേക്ക് വീശുന്ന കിഴക്കൻ കാറ്റിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത ഏഴ് ദിവസം മിതമായ/ഇടത്തരം മഴയ്ക്ക്‌ സാധ്യതയുണ്ട്. നവംബര്‍ നാല് മുതല്‍ എട്ട് വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും നവംബര്‍ 3 മുതല്‍ 5 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പത്തനംതിട്ടയിലും ഇടുക്കിയിലും ഇന്ന് ഓറ‍ഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ഒഴികെയുള്ള മറ്റ് ഒമ്ബത് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഇടിമിന്നല്‍ ജാഗ്രത കര്‍ശനമായി പാലിക്കണം. കേരളാ തീരത്ത് മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടില്ല. നാളെ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. വടക്കൻ ജില്ലകളിലെ തീരമേഖലകളിലും മലയോരമേഖലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മധ്യ, തെക്കൻ കേരളത്തില്‍ മലയോര മേഖലകളിലും മഴ കനത്തേക്കും. മത്സ്യബന്ധനത്തിന് വിലക്കില്ലെങ്കിലും കേരളാ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുണ്ട്. ഇടിമിന്നല്‍ ജാഗ്രത ക‌ര്‍ശനമായി പാലിക്കണമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. മറ്റന്നാള്‍ പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.