വീട്ടില്‍ ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ ഉടൻ മെസേജെത്തും; എത്ര ദൂരെയിരുന്നാലും ഫോണിലൂടെ റെഗുലേറ്റര്‍ ഓഫ് ചെയ്യാം; പുത്തൻ ആപ്പിന് പിന്നില്‍ മലയാളി വിദ്യാര്‍ത്ഥികള്‍

Spread the love

 

സ്വന്തം ലേഖിക

video
play-sharp-fill

 

കൊച്ചി: വീടുപൂട്ടിയിറങ്ങിയാലും മിക്കവരുടെയും ചിന്തയിലെത്തുന്ന കാര്യങ്ങളിലൊന്നാകും ഗ്യാസ് ഓഫ് ചെയ്‌തോ ഗ്യാസ് ചോര്‍ച്ചയുണ്ടാകുമോ എന്നൊക്കെ.

 

അത്തരം ഭയമൊന്നും ഭാവിയില്‍ വേണ്ടി വരില്ലെന്ന് ഉറപ്പിച്ചു പറയുകയാണ് വെങ്ങൂര്‍ സാൻജോ ഇ.എം.എച്ച്‌.എസിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥികളായ അതുല്‍.എ. റെജുദേവും വൈഷ്ണവ് ബാബുവും. റവന്യൂ ജില്ലാ സ്‌കൂള്‍ ശാസ്ത്രമേളയിലെ വര്‍ക്കിംഗ് മോഡല്‍ വിഭാഗത്തിലാണ് പുത്തൻ സംവിധാനം ഇവര്‍ പരിചയപ്പെടുത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

വീട്ടില്‍ ഘടിപ്പിക്കുന്ന സെൻസറും മൊബൈല്‍ ഫോണിലെ ആപ്പും തമ്മില്‍ സംയോജിപ്പിച്ച്‌ പ്രവര്‍ത്തിക്കുന്നതോടെ ഫോണില്‍ മുന്നറിയിപ്പ് ലഭിക്കും. ഗ്യാസ് ചോര്‍ച്ചയുണ്ടായാല്‍ അത് സെൻസര്‍ മുഖേന നമ്മുടെ മൊബൈലില്‍ സന്ദേശമായും ഈ മെയിലായും എത്തും. ഒന്നിലേറെ തവണ സന്ദേശങ്ങള്‍ ലഭിക്കും.

 

ഈ മുന്നറിയിപ്പ് ലഭിച്ചാലുടൻ മൊബൈലിലെ ആപ്പിലൂടെ വീട്ടിലെ ഗ്യാസിന്റെ റെഗുലേറ്റര്‍ ഓഫ് ചെയ്യാനാകുമെന്നതാണ് പ്രത്യേകത. ചോര്‍ച്ചയുണ്ടായാല്‍ ഏഴ് സെക്കൻഡിനകം അറിയിപ്പെത്തും. വീട്ടിലെ എല്ലാ അംഗങ്ങളുടെ മൊബൈലിലേക്കും ആവശ്യമെങ്കില്‍ സംവിധാനം കണക്‌ട് ചെയ്യാം.