
ഏറ്റുമാനൂർ: ശ്വാസംമുട്ടലും കടുത്ത ചുമയും പിടിപെട്ടു കോട്ട യം മെഡിക്കൽ കോളജ് ആശുപ ത്രിയിലെത്തിച്ച ഹൃദ്രോഗി മരിച്ചു.
ചികിത്സ വൈകിയതാണു മര ണകാരണമെന്നാരോപിച്ചു ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. എറണാകുളം അയ്യംപുഴ നെടുവേ ലി മണി (45) ആണു മരിച്ചത്. മഞ്ഞപ്ര അസി. വില്ലേജ് ഓഫിസറായിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആണു മണിയെ ആശുപത്രിയി ലെത്തിച്ചത്. മണിയുടെ അവസ്ഥ മോശമാ ണെന്ന് അറിയിച്ചെങ്കിലും വേണ്ട പരിഗണന നൽകിയില്ലെന്നാണു ബന്ധുക്കളുടെ ആരോപണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിന്നാണു മെഡിക്കൽ കോളജിലേക്കെത്തിച്ചത്. രണ്ടാഴ്ച മുൻപു മെഡിക്കൽ കോളജിൽ ഹൃദയ ശസ്ത്രക്രിയയ്ക്കു വിധേനായിരുന്നു.
രണ്ടുദിവസം മുൻപു സ്റ്റിച്ച് എടുക്കാൻ എത്തുകയും ചെയ്തിരുന്നു. തുടർന്നു വീട്ടിലേക്കു പോയെങ്കിലും ശ്വാസംമുട്ടലും ചുമയും അനുഭവപ്പെടുകയായിരുന്നു. സംഭവത്തിൽ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തിയ ഗാന്ധിനഗർ പൊലീസ് കേസ് റജിസ്റ്റർ ചെയ്തു.
സംഭവത്തെപ്പറ്റി മെഡിക്കൽ കോളജ് ആശുപത്രി അധികൃതർ പ്രതികരിച്ചില്ല.