
സ്വന്തം ലേഖകൻ
പെരിന്തൽമണ്ണ: അഞ്ചു വയസുകാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ നടത്തിയ കേസിൽ പ്രതിക്ക് 25 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തുവ്വൂർ തെക്കുംപുറം കോഴിശേരി റിയാസി(37)നാണ് കോടതി ശിക്ഷ വിധിച്ചത്.
പെരിന്തൽമണ്ണ പോക്സോ അതിവേഗ സ്പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ആണ് പ്രതിക്കെതിരെ ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കിൽ ഒന്നര വർഷം കഠിനതടവ് അനുഭവിക്കണം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
2018-ൽ കരുവാരകുണ്ട് പൊലീസ് രജിസ്റ്റർ ചെയ്തതാണ് കേസ്. മുൻ കരുവാരകുണ്ട് സി.ഐ ജ്യോതീന്ദ്രകുമാർ, അബ്ദുൽ മജീദ്, എസ്.ഐ രതീഷ് എന്നിവരാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.