
സ്വന്തം ലേഖകൻ
ഓണ്ലൈന് ലോകത്തെ ജനപ്രിയ അപ്ലിക്കേഷനായ ടിക് ടോക് കുവൈത്തില് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹരജി പരിഗണിക്കുന്നത് ഡിസംബര് മൂന്നിലേക്ക് മാറ്റി വെച്ചു.
രാജ്യത്തിന്റെ ധാര്മ്മികതക്ക് നിരക്കാത്ത ദൃശ്യങ്ങളാണ് ടിക് ടോകില് വ്യാപകമായി പ്രചരിക്കുന്നുവെന്ന പരാതി ഉന്നയിച്ച് സ്വകാര്യ വ്യക്തിയാണ് ഹർജി നല്കിയത്. സര്ക്കാരിന്റെ പ്രതികരണം ലഭിക്കുന്നതിനാണ് ഹർജി മറ്റൊരു തിയ്യതിലേക്ക് മാറ്റി വെച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുട്ടികളാണ് ടിക്ക് ടോക്ക് കൂടുതലായി ഉപയോഗിക്കുന്നതെന്നും ഇത്തരം വിഡിയോകള് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹര്ജിക്കാരൻ വാദിച്ചു. ആഗോള തലത്തില് നിരവധി രാജ്യങ്ങള് സ്വകാര്യത മുൻനിര്ത്തി ടിക് ടോക്കിന് നിയന്ത്രണം ഏര്പ്പെടുത്തിയിട്ടുണ്ട്.



