സാന്ത്വന ദിനം; ഉമ്മൻചാണ്ടിക്ക് ഇന്ന് എൻപതാം പിറന്നാൾ; സംസ്ഥാനത്തുടനീളം അനുസ്മരണ പരിപാടികൾ

Spread the love

 

സ്വന്തം ലേഖകൻ

 

തിരുവനന്തപുരം: വിടപറഞ്ഞിട്ടും ജനമനസ്സുകളിൽ ജീവിക്കുന്ന മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് ഇന്ന് എൻപതാം പിറന്നാൾ. ജീവിച്ചിരുന്നപ്പോൾ എല്ലാ പിറന്നാളിനും കാരുണ്യത്തിന്റെ മധുരം പങ്കിട്ടിരുന്ന ഉമ്മൻ ചാണ്ടിയുടെ എൻപതാം ജന്മദിനത്തിൽ ആ പ്രവർത്തനം കുടുംബവും സഹപ്രവർത്തകരും ഏറ്റെടുത്തിരിക്കുകയാണ്.

 

ഉമ്മൻചാണ്ടി അന്തരിച്ചതിനു ശേഷമുള്ള ആദ്യ ജന്മദിനമാണ് ഇന്ന്. ജന്മനാടായിരുന്ന പുതുപ്പള്ളിയിലും കർമ്മമണ്ഡലം ആയിരുന്ന തിരുവനന്തപുരത്തും ഒട്ടേറെ സാന്ത്വന പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ന് സാന്ത്വന ദിനമായി ആചരിക്കുമെന്ന് മകനും പുതുപ്പള്ളി എംഎൽഎയും ആയ ചാണ്ടി ഉമ്മൻ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

രാവിലെ പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കുർബാന നടക്കുന്നതാണ്. പുതുപ്പള്ളി മണ്ഡലത്തിൽ ഉപയോഗിക്കാനുള്ള ആംബുലൻസ് ഫ്ലാഗ് ഓഫ് ചെയ്യുന്നതും ഇന്നാണ്. കൂടാതെ സേവന പ്രവർത്തനത്തിനായി ഉമ്മൻചാണ്ടി രൂപീകരിച്ച ആശ്രയ ട്രസ്റ്റിന്റെ ഓഫീസ് മന്ദിരത്തിന് ഇന്ന് അകലക്കുന്നിൽ ശിലയിടും. അതുപോലെ മണ്ഡലത്തിലെ എല്ലാ അനാഥ മന്ദിരങ്ങളിലും ഭക്ഷണവും നൽകുന്നുണ്ട്. വൈകിട്ട് 3 30ന് കല്ലറിയിൽ പ്രത്യേക പ്രാർത്ഥനയും നടക്കുന്നതാണ്.

 

തിരുവനന്തപുരത്ത് നടക്കുന്ന ജന്മദിന പരിപാടികളിൽ ഭാര്യ മറിയാമ്മയും മകൾ മറിയയും പങ്കെടുക്കും. ജഗതിയിലെ പുതുപ്പള്ളി ഹൗസിൽ ഉമ്മൻചാണ്ടി കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ക്യാൻസർ രോഗികൾക്കുള്ള സഹായവിതരണവും ഉണ്ടാകും. ഡിസിസികളും പോഷക സംഘടനകളും സംസ്ഥാനത്തുടനീളം അനുസ്മരണ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. കെപിസിസിയിലെ അനുസ്മരണ ചടങ്ങിൽ അദ്ദേഹത്തിന്റെ പുസ്തക ശേഖരം അടങ്ങിയ ‘ഉമ്മൻചാണ്ടി ബുക്ക് ഗ്യാലറിയും’ ഉദ്ഘാടനം ചെയ്യും.