എന്തു പ്രശ്‌നം വന്നാലും ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്ന് ഉപദേശിച്ചിരുന്ന ആള്‍; വളരെ ബോള്‍ഡ് ആയ പെണ്‍കുട്ടിയെന്ന് കൂട്ടുകാര്‍; രഞ്ജുഷ ഈ ലോകത്തോട് വിട പറയാൻ തീരുമാനിച്ചത് പിറന്നാള്‍ ദിവസം; സിനിമ-സീരിയല്‍ താരത്തിന്റെ വേര്‍പാടില്‍ വേദനയോടെ ഉറ്റവര്‍….!

Spread the love

തിരുവനന്തപുരം: സിനിമ-സീരിയല്‍ നടി രഞ്ജുഷയുടെ മരണത്തില്‍ ഉറ്റവരെല്ലാം ഞെട്ടലിലാണ്. അടുത്ത് ഇടപഴകിയിരുന്നവരെല്ലാം കണ്ണീരടക്കാൻ പാടുപെടുന്നു.

ഒപ്പം ചോദിക്കുന്നു, എന്തിനാണ് അവള്‍ ഈ കടുംകൈ കാട്ടിയത്?
വളരെ തന്റേടമുള്ള പെണ്‍കുട്ടിയെന്നാണ് രഞ്ജുഷയെ കുറിച്ച്‌ എല്ലാവരും പറയുന്നത്. സാമ്ബത്തിക പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നോ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് മറുപടി. എന്തു പ്രശ്‌നം വന്നാലും ഒരിക്കലും ആത്മഹത്യ ചെയ്യരുതെന്ന് ഉപദേശിച്ചിരുന്ന ആളാണ് രഞ്ജുഷയെന്ന് സീരിയല്‍ രംഗത്തെ ഉറ്റ സുഹൃത്തുക്കള്‍ പറയുന്നു.

ഇന്ന് 35ാം പിറന്നാള്‍ ആഘോഷിക്കുന്ന ദിവസമാണ് രഞ്ജുഷ ജീവൻ വെടിയാൻ തീരുമാനിച്ചതെന്നതും കൂട്ടുകാരെ വേദനിപ്പിക്കുന്നു.
തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്‌ളാറ്റില്‍ തൂങ്ങിമരിച്ച നിലയിലാണ് രഞ്ജുഷയെ കണ്ടെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഷൂട്ടിങ്ങിന് എത്താത്തതിനെ തുടര്‍ന്ന് ജീവിത പങ്കാളിയും സഹപ്രവര്‍ത്തകരും അന്വേഷിച്ചപ്പോളാണ് മൃതദേഹം കണ്ടത്. രഞ്ജുഷ സീരിയല്‍ സംവിധായകനായ പങ്കാളി മനോജ് ശ്രീലകത്തിനൊപ്പമാണ് ഫ്‌ളാറ്റില്‍ താമസിച്ചിരുന്നത്.

കിടപ്പ് മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലാണ് ഇന്ന് രാവിലെ 9 മണിയോടെ രഞ്ജുഷയെ കണ്ടത്. ഷൂട്ടിങ്ങിനായി മനോജ് രാവിലെ പുറത്തേക്ക് പോയിരുന്നു. തിരുവനന്തപുരത്ത് ഷൂട്ടിങ്ങ് പുരോഗമിക്കുന്ന ആനന്ദരാഗം എന്ന സീരിയലില്‍ അഭിനയിക്കാൻ രഞ്ജുഷയ്ക്കും ഇന്ന് പോകണ്ടതായിരുന്നു.

സെറ്റില്‍ എത്താത്തതിനെ തുടര്‍ന്ന് അണിയറ പ്രവര്‍ത്തകരാണ് ആദ്യം അന്വേഷിച്ചത്. പങ്കാളി മനോജ് വിളിച്ചിട്ടും ഫോണ്‍ എടുക്കാതെ വന്നതോടെ ഫ്‌ളാറ്റിലെ സുരക്ഷാ ജീവനക്കാരൻ മുറിയിലെത്തി വിളിച്ച്‌ നോക്കി.പിൻവശത്ത് വാതില്‍ വഴി അകത്ത് കയറിയ മനോജാണ് മൃതദേഹം ആദ്യം കണ്ടത്.

ഉടൻ തന്നെ താഴെയിറക്കിയെങ്കിലും മരണം സംഭവിച്ചെന്നായിരുന്നു പങ്കാളി പൊലീസിനോട് വ്യക്തമാക്കിയത്. മൃതദേഹം കണ്ടെത്തിയ ഫ്‌ളാറ്റില്‍ ഫോറൻസിക് സംഘം പരിശോധന നടത്തി. ആദ്യ വിവാഹം വേര്‍പ്പെടുത്തിയ ശേഷമാണ് മനോജും രഞ്ജുഷയും ഒരുമിച്ച്‌ ജീവിക്കാൻ തുടങ്ങിയത്.